ന്യൂഡല്‍ഹി: പല ഇന്ത്യക്കാരും ദളിതരെയും ആദിവാസികളെയും മുസ്ലീങ്ങളെയും മനുഷ്യരായി പോലും കാണുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധച്ചാണ് രാഹുലിന്റെ ട്വീറ്റ്.
ഹത്രാസ് വിഷയത്തില്‍ ആന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യുപി പോലീസും പറയുമ്പോള്‍, അതിനര്‍ത്ഥം അവര്‍ക്കും മറ്റു പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല എന്നുതന്നെയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഹത്രാസ് സംഭവത്തില്‍ രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ ഏറെ ചര്‍ച്ചയായിരുന്നു. ഹത്രാസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോകവെ യുപി പോലീസ് രാഹുലിനെയും സംഘത്തെയും തടഞ്ഞതും കൈയ്യേറ്റം ചെയ്തതും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. വിഷയത്തില്‍ യോഗി സര്‍ക്കാരും യുപി പോലീസും എടുത്ത നടപടികളും ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചതോടെ കേസ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.