Breaking News

ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണാറായി മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ നിയമിച്ചു

ഡല്‍ഹി: ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മു ഇന്നലെ രാജിവെച്ചതോടെയാണ് സിന്‍ഹയെ സ്ഥാനത്തേക്ക് നിയമിച്ചത്. ഒന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്നു സിന്‍ഹ.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് മുര്‍മുവിന്റെ രാജി. ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി രൂപീകരിച്ചതിന് ശേഷമുളള ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറാണ് ഗിരീഷ് ചന്ദ്ര മുര്‍മു. അതേസമയം അദ്ദേഹത്തെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1985 ലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറായിരുന്നു മുര്‍മു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.