തദ്ദേശ തെരഞ്ഞെടുപ്പില്‍ താരങ്ങളും വോട്ട് ചെയ്യാനെത്തി. തൃശൂര്‍ പുള്ള് എ.എല്‍.പി സ്‌കൂളിലാണ് മഞ്ജു വാര്യര്‍ വോട്ട് ചെയ്യാനെത്തിയത്. അമ്മയ്‌ക്കൊപ്പം രാവിലെ തന്നെ ബൂത്തിലെത്തിയെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നു. പിന്നീട് വീണ്ടും വീട്ടിലേക്ക് കാര്‍ഡ് എടുത്ത ശേഷം വോട്ട് ചെയ്യുകയായിരുന്നു.
അതേസമയം, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല. പനമ്പിള്ളി നഗര്‍ സ്‌കൂളിലാണ് മമ്മൂട്ടി സാധാരണ വോട്ട് ചെയ്യാറുള്ളത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതോടെ മമ്മൂട്ടിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പുതിയ വാര്‍ഡില്‍ പേര് ചേര്‍ത്തതുമില്ല. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് പട്ടികയില്‍ പേരില്ല എന്ന വിവരം അറിഞ്ഞത്. ഭാര്യ സുല്‍ഫത്തും ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയവും ഇവിടെയാണ് ഇപ്പോള്‍ താമസം. ചെന്നൈയില്‍ ആയതിനാല്‍ മകനും നടനുമായ ദുല്‍ഖറും വോട്ട് ചെയ്തില്ല. എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനും പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല.
ഹൈബി ഈഡന്‍ എം.പി കുടുംബസമേതം എറണാകുളം മാമംഗലം എസ്.എന്‍.ഡി.പി ഹാളില്‍ രാവിലെ 7.30 ന് വോട്ട് ചെയ്തു.സി.പി.എം സെക്രട്ടറി എ.വിജയരാഘവന്‍, മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്. സുനില്‍ കുമാര്‍ എന്നിവരും രാവിലെ വോട്ട് ചെയ്തു. എ.വിജയ രാഘവനും മന്ത്രി രവീന്ദ്രനാഥും ന്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡിലെ മുറ്റിച്ചൂര്‍ എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്തു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ചിറ്റൂര്‍ അനന്തമാര്‍ഗ് ഹൈസ്‌കൂളിലും ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ പറവൂര്‍ മന്നം പാറപ്പുറം മദ്രസയിലും വോട്ട് ചെയ്തു. സി.പി.എം സംസ്ഥാന നേതാവ് പി. രാജീവ് കളമശേരി സെന്റ് പോള്‍സ് കോളേജില്‍ വോട്ട് ചെയ്തു. എറണാകുളം സെന്റ് മേരീസ് സ്‌കൂളിലാണ് ക്രൈസ്തസഭാ തലവന്മാര്‍ വോട്ട് ചെയ്തത്. സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍, വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്ബില്‍ എന്നിവര്‍ സെന്റ് മേരീസില്‍ വോട്ട് ചെയ്തു. കൊവിഡ് ബാധിതരായ മുന്‍കേന്ദ്രമന്ത്രി കെ.വി. തോമസും ബെന്നി ബഹനാന്‍ എം.പിയും തപാല്‍ വോട്ട് കഴിഞ്ഞ ദിവസം ചെയ്തിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.