Kerala

മലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

 

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങള്‍ വിശ്വാസികളുടെ സഭാ ജീവിതത്തിന്റെയും പാരമ്പര്യത്തിന്റെയും അപ്പസ്‌തോലിക അടിത്തറയെ ബലപ്പെടുത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദൈവദാസന്‍ മാര്‍ ഈവാ നിയോസ് മെത്രാപ്പോ ലീത്തയുടെ നേതൃത്വത്തില്‍ 1930 ല്‍ നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളോടൊടനു ബന്ധിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദി നാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാക്ക് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

ഇതര ക്രൈസ്തവ സമൂഹങ്ങളോടും വിവിധ മത സംസ്‌കാരങ്ങളോടും തുടര്‍ന്ന് വരുന്ന ആശയ സംവാദത്തിലൂടെ മനുഷ്യ സമൂഹത്തിന്റെ നന്മക്കായുള്ള ഒരു സംസ്‌കാരം കെട്ടിപ്പടുക്കുവാന്‍ കഴിയുമെന്ന് മാര്‍പാപ്പാ പറഞ്ഞു. മലങ്കര സുറിയാനി കത്തോലിക്കാ സമൂഹത്തെ അപ്പസ്‌തോലനായ വി.തോമാശ്ലീഹായുടെ സംരക്ഷണത്തിനായി സമര്‍പ്പിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ സന്ദേശം അവസാനിപ്പിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് മാര്‍പാപ്പായുടെ സന്ദേശം അയച്ചു കൊടുത്തത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.