Saudi Arabia

മക്കയില്‍ പുതിയ ജല സംഭരണിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

 

മക്ക ഹറമിനും അനുബന്ധ കെട്ടിടങ്ങള്‍ക്കും ആവശ്യമായ വെള്ളം സംഭരിക്കുന്നതിനായി നിര്‍മ്മിക്കുന്ന പുതിയ ജലസംഭരണിയുടെ നിര്‍മാണം പുരോഗമിക്കുന്നു. പദ്ധതിയുടെ നിര്‍മാണ പുരോഗതി ഇരുഹറം കാര്യാലയത്തിന് കീഴിലെ പ്രോജക്ട് ആന്‍ഡ് എന്‍ജിനീയറിങ് പഠനവിഭാഗം അണ്ടര്‍ സെക്രട്ടറി എന്‍ജി. സുല്‍ത്താന്‍ അല്‍ഖുറശി വിലയിരുത്തി. മൂന്നാം ഹറം വിപുലീകരണ പദ്ധതിയോടൊപ്പം നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് പുതിയ ജലസംഭരണിയെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത റമദാനില്‍ പദ്ധതി ഉപയോഗപ്പെടുത്താനാകും. 100 മീറ്റര്‍ വ്യാസമുള്ള സംഭരണിയില്‍ 1,40,000 ക്യുബിക് മീറ്റര്‍ ജലം സൂക്ഷിക്കാം. തറയും ചുവരും ഇരുമ്പും മേല്‍ക്കൂര അലുമിനിയവും കൊണ്ടും നിര്‍മിച്ചതാണ്. ഹറമിനു മാത്രമുള്ള സംഭരണിയാണിത്. 80,000 ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാന്‍ കഴിയുന്ന പഴയ ജലസംഭരണിയുമായി ഇതിനെ ബന്ധിപ്പിക്കും.

പൈപ്പ്‌ലൈനുകളുടെ ജോലി 93 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം റിങ് റോഡിലെ വാട്ടര്‍ സ്‌റ്റേഷനില്‍നിന്നാണ് വെള്ളമെത്തിക്കുന്നത്. അവിടുന്ന് കഅ്കിയയിലുള്ള പമ്പിങ് സ്‌റ്റേഷനിലേക്ക് വെള്ളം പമ്പ് ചെയ്യും. അവിടെനിന്നാണ് മലക്കു മുകളില്‍ സ്ഥാപിച്ച പുതിയ മെറ്റല്‍ ടാങ്കിലേക്കും പിന്നെ ഹറമിലേക്കും അനുബന്ധ കെട്ടിടങ്ങളിലേക്കും ജലം പമ്പ് ചെയ്യുകയെന്നും അണ്ടര്‍ സെക്രട്ടറി അറിയിച്ചു

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.