ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിച്ച് പീപ്പിള്‍സ് പാര്‍ട്ടി. പാര്‍ട്ടിക്ക് (എസ്എല്‍പിപി) മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക വിജയം. പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10 വര്‍ഷമായി മഹിന്ദ രാജപക്‌സെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു.
മഹിന്ദ നേതൃത്വം നല്‍കിയ എസ്എല്‍പിപി 225 സീറ്റില്‍ 145 എണ്ണത്തില്‍ വിജയിച്ചു. മുന്നണിക്ക് 150 സീറ്റുകളുണ്ട്. 22 ഇലക്ടറല്‍ ജില്ലകളില്‍ 18ലും എസ്എല്‍പിപി മുന്നേറ്റമുണ്ടാക്കി. മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കിയ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) തകര്‍ന്നടിഞ്ഞു. എല്ലാ സീറ്റിലും തോറ്റ യുഎന്‍പിക്ക് റനിലിന്റെ പരാജയം വലിയ തിരിച്ചടിയായി. 1977ല്‍ പാര്‍ലമെന്റ് അംഗമായ ശേഷം റനിലിന്റെ ആദ്യ തോല്‍വിയാണിത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ആകെ വോട്ടിന് ആനുപാതികമായി യുഎന്‍പിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് ലഭിക്കുമെന്നതാണ് ആശ്വാസം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ യുഎന്‍പി നേടിയിരുന്നു. കൊളംബോയുള്‍പ്പെടെ സിംഹള ഭൂരിപക്ഷ മേഖലകളില്‍ 60 ശതമാനത്തിലേറെ വോട്ട് എസ്എല്‍പിപി നേടി. യുഎന്‍പി വിട്ട് സമാഗി ജനബലവേഗയ (എസ്‌ജെബി) പാര്‍ട്ടി രൂപീകരിച്ച സജിത് പ്രേമദാസ 23% വോട്ടും 55 സീറ്റും നേടി രണ്ടാമത്തെ വലിയ കക്ഷിയായി. ശ്രീലങ്കന്‍ പ്രതിപക്ഷ നിരയെ ഇനി പ്രേമദാസ സജിത് നയിക്കും. ശ്രീലങ്കയിലെ രാഷ്ട്രീയ മാറ്റങ്ങളെ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത് .
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.