മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ബോളിവുഡ് താരങ്ങള്‍ പ്രതികളായ മയക്കുമരുന്ന് കേസ് അന്വേഷണത്തിെന്റ പരിധിയില്‍ വിവേക് ഒബ്രോയിയേയും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടുത്തണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ കേസില്‍ മുംബൈ പൊലീസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവേക് ഒബ്റോയിയുടെ മുംബയിലെ വസതിയില്‍ ബംഗളൂരു പൊലീസ് റെയ്‌ഡ് നടത്തിയതിനും വിവേകിന്റെ ഭാര്യ പ്രിയങ്കയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതിനും പിന്നാലെ വിവേകിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം അനില്‍ ദേശ്‌മുഖിനെ സമീപിച്ചിരുന്നു. വിവേകിന്റെ ഭാര്യ പ്രിയങ്കയുടെ സഹോദരന്‍ ആദിത്യ ആല്‍വ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികളില്‍ ഒരാളാണ്. ആദിത്യ നിലവില്‍ ഒളിവിലാണ്.
കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന ആദിത്യയെ തേടിയാണ് വിവേകിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.