Web Desk
ശ്രുതി സുന്ദരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് പത്താണ്ട്. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകായണ് പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍. ‘നീയെന്‍റെ അമ്മയുടെ വയറ്റില്‍ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നുവെന്ന് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹവുമായുള്ള മറക്കാനാവാത്ത ഓര്‍മ്മകളാണ് വേണുഗോപാല്‍ പങ്കു വച്ചിരിക്കുന്നത് . ‘ഇന്ന് എം.ജി. രാധാകൃഷ്ണന്‍റെ ഓര്‍മ്മ ദിവസം.’ ഗാനവാണിയുടെ ആകാശത്തില്‍ ‘ എന്ന് കുറിച്ചുകൊണ്ടാണ് വേണുഗോപാലിന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു സിനിമകളില്‍ അദ്ദേഹത്തിന്റെസംഗീതത്തില്‍ പാടിയെങ്കിലും, ‘നിനക്കൊരു മുഴുനീള പാട്ടു തരാന്‍ പറ്റുന്നില്ലല്ലോ’ എന്ന് ചേട്ടന്‍ എപ്പോഴും വേവലാതിപ്പെട്ടു. അപ്പോഴൊക്കെ അല്‍പ്പം തമാശയായി ഞാന്‍ പറയും, ‘blood is thicker than water’. ഞാന്‍ പറയുന്നതിന്‍റെ പൂര്‍ണ അര്‍ത്ഥം ഗ്രഹിച്ചു അദ്ദേഹം ഉടന്‍ പറയും,’എടാ, അങ്ങനെ പറയല്ലേടാ, നീയെന്റെ അമ്മയുടെ വയറ്റില്‍ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ….
1978-ല്‍ പുറത്തിറങ്ങിയ തമ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച അദ്ദേഹത്തിന്‍റെ ഗാനസപര്യ മുപ്പതില്‍പരം വര്‍ഷങ്ങള്‍ നീണ്ടു നിന്നു സൂര്യ കിരീടം വീണുടഞ്ഞു…ഓ..മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…തുടങ്ങിയ ഒട്ടനവധി ഗാനങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. 2010 ജൂലൈ 2 ന് 69-ാം വയസ്സിലായിരുന്നു എം.ജിയുടെ മരണം. അദ്ദേഹം ഓര്‍മ്മായായിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അദ്ദേഹം ഒരുക്കിയ ശ്രുതി മധുര ഗാനങ്ങളിലൂടെ ഇന്നും ജീവിക്കുകയാണ്.
അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളാലപിച്ച ഗായകര്‍ പലതവണ സംസ്ഥാന-ദേശീയ പുസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ആദ്യകാല ചിത്രങ്ങളായെത്തയ തമ്പ്, തകര, ആരവം തുടങ്ങിയവയിലെ പാട്ടുകളില്‍ നാടോടിസംഗീതത്തിന്‍റെ സ്വാധീനം പ്രതിഫലിക്കുന്നത്. അദ്വൈതത്തിലെ’അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ’ എന്ന ഗാനത്തില്‍ ഇടയ്ക്കകൊണ്ടു താളത്തിന്റെ നാദലാളിത്യം സൃഷ്ടിച്ചിരുന്നു അദ്ദേഹം. മണിചിത്രത്താഴിലെ പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍ എന്ന ഗാനം, ഹിസ് ഹൈനസ് അബ്ദുള്ളയിലെ പ്രമദവനം വീണ്ടും… മറക്കാനാവുമോ ആ ഗാനങ്ങള്‍. ആകാശവാണിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന്‍റെ സംഗീതസപര്യയുടെ ആരംഭം.
‘മഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി’ (അദ്വൈതം), ‘പ്രണയവസന്തം തളിരണിയുമ്പോള്‍’ (ഞാന്‍ ഏകനാണ്), ‘ഒരു പൂവിതളില്‍ നറു പുഞ്ചിരിയായ്’ (അഗ്‌നിദേവന്‍),’പിണക്കമാണോ’ (അനന്തഭദ്രം), ‘കൈതപ്പൂവില്‍’ (കണ്ണെഴുതി പൊട്ടുംതൊട്ട്), പോരൂ നീ വാരിളം ചന്ദ്രലേഖേ (കാശ്മീരം), ‘നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ’ (അഗ്‌നിദേവന്‍), ‘സാമഗാനസാരഥി ഇടറിവീണുറങ്ങിയോ’ (അഗ്‌നിദേവന്‍), ‘ഓ മൃദുലേ’ (ഞാന്‍ ഏകനാണ്), ‘പൊന്നാര്യന്‍പാടം’ (രക്തസാക്ഷികള്‍ സിന്ദാബാദ്), ‘പനിനീര്‍പൂവിതളില്‍’ (സര്‍വ്വകലാശാല), ‘മൗനമേ’ (തകര), ‘വസന്തമുണ്ടോ’ (അനന്തഭദ്രം), ‘ഹരിചന്ദനമലരിലെമധുവായ്’ (കണ്ണെഴുതി പൊട്ടുംതൊട്ട്), ‘അല്ലികളില്‍’ (പ്രജ), ‘അകലെയാണെങ്കിലും’ (പ്രജ), ‘എന്തിത്ര വൈകി’ (പകല്‍) തുടങ്ങി ഇപ്പോഴും പ്രേക്ഷകര്‍ തേടിപിടിച്ചു കേള്‍ക്കുന്ന ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. ദേവാസുരം എന്ന സിനിമയില്‍’വന്ദേമുകുന്ദഹരേ’ എന്ന രണ്ടുവരി ശ്ലോകം എം.ജി. രാധാകൃഷ്ണന്‍ പാടിയിട്ടുണ്ട്. 2001-ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005-ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനുമായി രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടുകയുണ്ടായി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.