Gulf

600 കോടി രൂപ മുതൽ മുടക്കിൽ ലുലു ഗ്രൂപ്പിന് മദീന യാമ്പുവിൽ ഷോപ്പിംഗ് സമുച്ചയം

 

ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവിൽ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഷോപ്പിംഗ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മീഷൻ്റെ ടെണ്ടർ നടപടികളിൽ വിജയിയായതിനെ തുടർന്നാണ് പ്രസ്തുത പദ്ധതി ലുലു വിന് ലഭിച്ചത്.

പദ്ധതി കരാർ യാമ്പു റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീ ഓഫീസർ എഞ്ചിനിയർ അദ് നാൻ ബിൻ ആയേഷ് അൽ വാനിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങ് നടന്നത്. യാമ്പു റോയൽ കമ്മീഷൻ ജനറൽ മാനേജർ എഞ്ചിനിയർ സെയ് ദൻ യൂസഫ്, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു,

സൗദിയിലെ തുറമുഖ നഗരമായ യാമ്പുവിൻ്റെ ഹൃദയഭാഗത്ത് അനുവദിച്ച 10 ഏക്കർ സ്ഥലത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന വിശാലമായ ഷോപ്പിംഗ് സമുച്ചയം ഉയർന്നു വരുന്നത്. 300 മില്യൺ സൗദി റിയാലാണ് (600 കോടി രൂപ) പദ്ധതിക്കായി ലുലു ഗ്രൂപ്പ് യാമ്പുവിൽ നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സി. യുടെ സാന്നിധ്യം യാമ്പു മാളിൻ്റെ സവിശേഷതയാണ്.

റീട്ടെയിൽ രംഗത്തെ പ്രമുഖരും ദീർഘകാലത്തെ അനുഭവസ്ഥരുമായ ലുലു ഗ്രൂപ്പുമായി യാമ്പു മാൾ പദ്ധതിക്കുവേണ്ടി കൈക്കോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് യാമ്പു റോയൽ കമീഷൻ സി.ഇ.ഒ. എഞ്ചിനിയർ അദ് നാൻ ബിൻ ആയേഷ് അൽ വാനി പറഞ്ഞു. യാമ്പുവിലെയും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് നവീന അനുഭവമായിരിക്കും പദ്ധതി പൂർത്തിയാകുന്നതോടെ ലഭ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.

യാമ്പു ഷോപ്പിംഗ് മാൾ പദ്ധതിക്കായി ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തതിൽ സന്തോഷവും അഭിമാനവുമെണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഇതിനായി ലുലുവിന് അവസരം നൽകിയതിൽ സൗദി ഭരണാധികാരികൾക്കും യാമ്പു റോയൽ കമ്മിഷനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോയൽ കമ്മീഷനുമായി സഹകരിച്ചുള്ള പ്രസ്തുത പദ്ധതി യാമ്പുവിലെ സ്വദേശികൾക്കും വിദേശികൾക്കും ഏറ്റവും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും നൽകുക. പദ്ധതി പൂർത്തിയാകുന്നതോട് കൂടി അഞ്ഞൂറിൽപ്പരം മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു.

സൗദി അറേബ്യയിലുള്ള 17 ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെ 191 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായുള്ളത്. ഹൈപ്പർമാർക്കറ്റുകൾ കൂടാതെ എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസ്സറികളും, സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണൽ ഗാർഡിൻ്റെ 8 മിനി മാർക്കറ്റുകളുടെ നടത്തിപ്പ് ചുമതലയും ലുലുവിനാണ്.

സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലെ പ്രധാന വ്യാവസായിക നഗരമാണ് യാമ്പു. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും അനുബന്ധ വ്യവസായങ്ങളും ധാരാളമായി പ്രവർത്തിക്കുന്ന ചെങ്കടൽ തീരമായ യാമ്പു രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖ നഗരവുമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.