Kerala

ലൈഫ് മിഷന്‍: പഞ്ചായത്തുകള്‍ പദ്ധതി നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

 

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പിലാക്കിയ രീതിയില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടപണികള്‍ക്കും ചെയ്യാത്ത ലൈഫ് പദ്ധതികള്‍ക്കും പണം നല്‍കി എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

നിയമസഭ ലോക്കല്‍ ഫണ്ട്‌സ് അക്കൗണ്ട് കമ്മിറ്റിക്ക് നല്‍കിയ 2018-19 വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് പരിഗണനയില്‍ ഇരിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിങ് നിര്‍ത്തിവച്ചത്.

പഞ്ചായത്തുകള്‍ ലൈഫ് ഭവന പദ്ധതികള്‍ നിര്‍വ്വഹിച്ചത് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഭവന പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീരിച്ച പദ്ധതികള്‍ക്ക് ലൈഫിലും തുക നല്‍കിയെന്നാണ് ഗുരുതര കണ്ടെത്തല്‍. വയനാട് ജില്ലയിലാണ് ഇഎംഎസ്, ഐഎവൈ ഭവന പദ്ധതികളില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്.

ചെയ്യാത്ത പദ്ധതികള്‍ക്ക് പണം അനുവദിച്ചതാണ് മറ്റൊരു ക്രമക്കേട്. സ്ഥല പരിശോധനയില്‍ പണി പൂര്‍ത്തിയാക്കത്ത വീടുകള്‍ക്കും തുക മുഴുവനും നല്‍കി. അനര്‍ഹരായവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം നല്‍കിയെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ ആരോപണമുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.