Kerala

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍

 

യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ബാറുടമകളില്‍ നിന്നും പിരിച്ച പണം മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം രമേശ്‌ ചെന്നിത്തലയ്‌ക്കടക്കം വീതം വച്ചെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും, 50 ലക്ഷം രൂപ കെ ബാബുവിന്റെ ഓഫീസിലും, 25 ലക്ഷം വി.എസ്‌ ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ അതീവ ഗൗരവമാണ്‌. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ ഇത്തരത്തില്‍ ഒട്ടനവധി കോഴ ഇടപാടുകള്‍ അരങ്ങേറിയെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. മുന്‍ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും കോടികളുടെ കള്ളപ്പണ ഇടപാട്‌ അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. അതിനായി സമഗ്രമായ അന്വേഷണത്തിന്‌ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

യു.ഡി.എഫ്‌ എം.എല്‍.എമാരായ പി.ടി തോമസും, കെ.എം ഷാജിയും കള്ളപ്പണ ഇടപാടില്‍ അന്വേഷണ പരിധിയില്‍ വന്നുകഴിഞ്ഞു. മുന്‍മന്ത്രി കെ.ബാബുവിനെതിരായ അവിഹിത സമ്പാദ്യ കേസ്‌ വിചാരണയിലാണ്‌. പാലാരിവട്ടം പാലം അഴിമതിയില്‍ വി.കെ ഇബ്രാഹിം കുഞ്ഞും ജൂവല്ലറി തട്ടിപ്പില്‍ എം.സി ഖമറുദീനും പ്രതിക്കൂട്ടിലാണ്‌. ഇതിന്‌ പുറമെയാണ്‌ ചെന്നിത്തലയ്‌ക്കും വി.എസ്‌ ശിവകുമാറിനും എതിരായ ഈ വെളിപ്പെടുത്തലിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്‌. സത്യം പുറത്തു കൊണ്ടുവരാന്‍ സമഗ്രാന്വേഷണവും നിയമനടപടികളും വേണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.