Kerala

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം അനിവാര്യം: എ വിജയരാഘവന്‍

 

നാടിന്റെ വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം അനിവാര്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണവിഷയമാക്കുക. രാഷ്ട്രീയ ദിശാ ദാരിദ്രമാണ് യുഡിഎഫിനുള്ളതെന്നും മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ കേരളത്തിന്റെ മതനിരപേക്ഷതയെ വെല്ലുവിളിക്കാനാണ് അവരുടെ ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു.

തീവ്രഹിന്ദുത്വ വാദവുമായി ബിജെപിയും സംസ്ഥാനത്തെ വിഷലിപ്തമാക്കാന്‍ നോക്കുന്ന സാഹചര്യത്തില്‍ വികസന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. വികസന കാഴ്ച പാടും നവോത്ഥാനമൂല്യങ്ങളുമാണ് എല്‍ഡിഎഫ് തുടര്‍ന്നും മുന്നോട്ടുവെയ്ക്കുക. എല്‍ഡിഎഫിന്റെ പ്രചരണത്തിനായി സംസ്ഥാനത്ത് രണ്ട് ജാഥകള്‍ നടത്തും. കാസര്‍കോട്നിന്ന് ഫെബ്രുവരി 13നും തൃശൂരില്‍നിന്ന് 14നും ജാഥകള്‍ തുടങ്ങും. രണ്ടു ജാഥകളും 26ന് സമാപിക്കും.

കേന്ദ്രഭരണത്തില്‍ പെട്രോളിയം വില അനുദിനം കൂടുകയാണ്. ഈ നില തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍വില 100ല്‍ എത്തും. നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകുടൂം.ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇതിലൂടെ . ഇതൊന്നും യുഡിഎഫ് കാണുന്നില്ല. കര്‍ഷകര്‍ സമരം തുടരുകയാണ്. അവരുടെ പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കാതെ അടിച്ചമര്‍ത്താനാണ് കേന്ദ്രം നോക്കുകന്നത്. ജനരോഷം തിരിച്ചറിയുന്നില്ല.

യുഡിഎഫ് ഇതൊന്നും തിരിച്ചറിയുന്നില്ല. എല്‍ഡിഎഫിനെ ദുര്‍ബലപെടുത്തണം എന്നുമാത്രമാണ് അവര്‍ക്കുള്ളത്. അതിനായി മുസ്ലീം മത മൗലീകവാദിളുമായി സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണവര്‍. ലീഗ്ആണ് യുഡിഎഫിനെ നിയരന്തിക്കുന്നത് എന്ന് ഓരോ ദിിനം കഴിയുംത്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. ഇന്ന് രാവിലേയും പാണക്കാട്ടേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയിട്ടുണ്ടായിരുന്നു. ഇതിന് പുറമേ ബിജെപിയുമായും അപകടകരമായ കുട്ടികെട്ടിലേക്ക് നീങ്ങുകയാണ് . സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനാണ് ഈ കൂട്ടുകെട്ടിന്റെ ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.