Kerala

ലാവ്‌ലിന്‍ കേസ്: കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി

 

ഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. അവസാന കേസായി ഉള്‍പ്പെടുത്തിയിരുന്ന ലാവ്ലിന്‍ കേസ് കോടതി സമയം അവസാനിച്ച സാഹചര്യത്തിലാണ് പരിഗണിക്കപ്പെടാതെ പോയത്. കേസില്‍ സമര്‍പ്പിച്ച വാദങ്ങളുടെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇന്നും സാധിക്കാതിരുന്ന സിബിഐയ്ക്ക് ഫലത്തില്‍ കേസ് ചൊവ്വാഴ്ചത്തെയ്ക്ക് മാറിയത് അനുഗ്രഹമായി.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്ക് എതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ജസ്റ്റിസ് യുയു.ലളിത് അധ്യക്ഷനായ ബഞ്ചിന്റെ കോടതി സമയം ഈ കേസിലെയ്ക്ക് എത്തും മുന്‍പേ അവസാനിച്ചു. 2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ട് സിബിഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

രണ്ട് കോടതികള്‍ തള്ളിയ കേസായതിനാല്‍ ശക്തമായ വാദങ്ങള്‍ ഉണ്ടെങ്കിലെ അപ്പീല്‍ നിലനില്‍ക്കു എന്ന് സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബറില്‍ സിബിഐ വദങ്ങള്‍ എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ വദങ്ങളിലെ രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഇന്നും രേഖകള്‍ ഹാജരാക്കാതിരുന്ന സിബിഐയ്ക്ക് കേസ് സമയ ദൈര്‍ഘ്യം കൊണ്ട് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റപ്പെട്ടത് സൗകര്യമായി. സമയം അവസാനിച്ച പശ്ചാത്തലത്തില്‍ കേസ് ചൊവ്വാഴ്ച കേള്‍ക്കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന സുപ്രിംകോടതി അംഗികരിച്ചു. ചെവ്വാഴ്ച കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.