ഇന്ത്യയിലെ രണ്ടാം നിര പട്ടണങ്ങൾ കേന്ദ്രീകരിച്ച് പുതുസംരംഭങ്ങളും സോഫ്റ്റ് വെയർ ഉത്പന്നങ്ങളും കൂടുതലായി വളർത്തിയെടുക്കുക ലക്‌ഷ്യം വച്ചുള്ള പുതുതലമുറ സ്റ്റാർട്ട്-അപ്പ് ചലഞ്ച് “ചുനൗത്തി” ക്ക് കേന്ദ്ര ഇലക്ട്രോണിക്സ് – വിവര സാങ്കേതിക മന്ത്രി ശ്രീ.രവിശങ്കർ പ്രസാദ് തുടക്കം കുറിച്ചു.
പദ്ധതി നടത്തിപ്പിനായി മൂന്ന് വർഷത്തേക്ക് 95.03 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന 300 ഓളം പുതുസംരംഭങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്ക് 25 ലക്ഷം രൂപ വരെ “സീഡ് ഫണ്ട്” നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
ഈ സ്റ്റാർട്ട്-അപ്പ് ചലഞ്ചിൽ ഇലക്ട്രോണിക്സ് – വിവര സാങ്കേതിക മേഖലകളിലെ ഇനിപ്പറയുന്ന പുതുസംരംഭങ്ങൾക്ക് അവസരം നൽകും:
1.വിദ്യാഭ്യാസം കൃഷി സാമ്പത്തികം എന്നീ മേഖലകളിൽ സാധാരണക്കാർക്ക് ഉപയോഗപ്രദമായ പരിഹാര മാതൃകകൾ സൃഷ്ടിക്കുന്ന എഡ്യൂ-ടെക്, അഗ്രി-ടെക്, ഫിൻ-ടെക് സൊല്യൂഷനുകൾ
2. വിതരണ ശൃംഖല, ലോജിസ്റ്റിക്‌സ് ,ഗതാഗത മാനേജ്മെന്റ് എന്നീ മേഖലകൾ
3. അടിസ്ഥാന സൗകര്യ വികസനവും, വിദൂര മേൽനോട്ടവും
4. വൈദ്യ പരിശോധനയും ആരോഗ്യ സുരക്ഷയും, രോഗനിര്‍ണ്ണയം , രോഗ പ്രതിരോധവും മനഃശാസ്ത്ര സംബന്ധവുമായ മേഖലകൾ
5. തൊഴിലും നൈപുണ്യവും, ഭാഷാശാസ്ത്ര സങ്കേതങ്ങളും, സാങ്കേതിക വിദ്യകളും
“ചുനൗത്തി” സ്റ്റാർട്ടപ്പ് ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട പുതു സംരംഭങ്ങൾക്ക് ഇന്ത്യയിലുടനീളമുള്ള സോഫ്റ്റ്വെയർ ടെക്നോളജി പാർക്കുകളിലൂടെ സാങ്കേതിക സഹായം ലഭിക്കുന്നതിനുള്ള എല്ലാ വിധ പിന്തുണയും സർക്കാർ നൽകും.
പ്രീ-ഇൻകുബേഷൻ പ്രോഗ്രാമിന് കീഴിൽ ആശയരൂപീകരണ ഘട്ടത്തിലുള്ള പുതു സംരംഭങ്ങളെതിരഞ്ഞെടുക്കുകയും ആറുമാസം വരെ അവയുടെ ബിസിനസ് പദ്ധതിയുടെ ആവിഷ്ക്കാരത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഓരോ ഇന്റേണിനും- (പ്രീ-ഇൻകുബേഷന് കീഴിലുള്ള പുതു സംരംഭം) – 6 മാസം വരെ 10,000 രൂപ വീതം ധനസഹായം നൽകും.
എസ്.റ്റി.പി.ഐ.യുടെ വെബ്സൈറ്റ് സന്ദർശിച്ചോ https://innovate.stpinext.in/ എന്ന ലിങ്കിൽ ക്ലിക്കു ചെയ്തോ പുതു സംരംഭങ്ങൾക്ക് “ചുനൗത്തി” സ്റ്റാർട്ടപ്പ് ചലഞ്ചിനുള്ള അപേക്ഷകൾ നൽകാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.