തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധിതര്‍ക്ക് തപാല്‍ വോട്ട് അടക്കം അനുവദിച്ചു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്താനുള്ള കമ്മീഷന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. അതുകൊണ്ട് തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ആത്മാര്‍ഥമായും തീവ്രമായും അധ്വാനിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സമ്മതിദാനാവകാശം നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ വേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ കമ്മീഷന് നിവേദനം അയച്ചു.
കേരളത്തിലെ ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും വോട്ടവകാശമുള്ള പ്രദേശത്ത് നിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടതുള്ളതിനാല്‍ മിക്കവര്‍ക്കും ജോലിയില്‍ നിന്ന് അവധിയെടുത്ത് സ്വന്തം ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. മാത്രമല്ല കോവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘ യാത്രകള്‍ സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും വെല്ലുവിളിയാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്കു സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.