മസ്കറ്റ്: കവൈറ്റില്‍ റെസിഡന്‍സി കാലാവധി കഴിഞ്ഞവരോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി അധികൃതര്‍. 2020 ജനുവരി ഒന്നിനും അതിന് മുമ്പുമായി റെസിഡന്‍സ് കാലാവധി തീര്‍ന്ന പ്രവാസികളോടാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയത്. ഏകദേശം 130000 പേര്‍ അനധികൃത താമസക്കാരായി കുവൈറ്റിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്. അനുവദിച്ചിരുന്ന കാലയളവിനുള്ളില്‍ പിഴയടച്ച് റെസിഡന്‍സി പുതുക്കണമെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍ നിയമവിധേയമാക്കി നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി അനസ് അല്‍ സലെ മുന്നറിയിപ്പ് നല്‍കി. നിയമലംഘകരെ കണ്ടുപിടിച്ച് നാടുകടത്തുന്നതിന് മുമ്പായി അഭ്യന്തര മന്ത്രാലയം അനുവദിച്ചിരിക്കുന്ന അവസാനത്തെ ഇളവാണ് ഇതെന്നും അറിയിച്ചു. തുടര്‍ന്ന് രാജ്യത്തുള്ള അനധികൃത താമസക്കാരെ നാടു കടത്തുന്നതിനോടൊപ്പം തിരിച്ച് കുവൈറ്റിലേക്ക് വരാനാകാത്ത വിധം കരിമ്പട്ടികയില്‍ പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, വിസിറ്റ് വിസയിലുള്ളവരുടെ വിസ കാലാവധി നവംബര്‍ 30 ന് അവസാനിക്കും. 30 ന് അര്‍ധരാത്രി 12 ന് മുമ്പായി അവര്‍ പുറപ്പെടണമെന്ന് നിര്‍ദേശിച്ചു. ഇതിന് ശേഷം പോകുന്നവര്‍ക്ക് പ്രതിദിനം 2 കെ.ഡി പിഴ നല്‍കേണ്ടി വരും. ലോക്ഡൗണ്‍ സമയത്ത് വിസിറ്റ് വിസാ കാലാവധി ഒന്നിലധികം നീട്ടിയ പശ്ചാത്തലത്തില്‍ ഇനി കാലാവധി നീട്ടി നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.