കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കുവൈത്തിലേക്ക് നേരിട്ട് വരാൻ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റമുണ്ടാവുമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മസ്റം അറിയിച്ചു . ആഗോളതലത്തിലെ കോവിഡ് വ്യാപനം നിരന്തരം അവലോകനം നടത്തി യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി കൊണ്ടിരിക്കും .
കുവൈത്തിലേക്ക് വരുന്നവർ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കൽ നിർബന്ധമാണ്. ഒരു രാജ്യക്കാർക്കും ഇക്കാര്യത്തിൽ ഇളവുണ്ടാകില്ല . അടിയന്തരാവശ്യക്കാരല്ലാത്തവർ വിദേശയാത്ര മാറ്റിവെക്കണമെന്നും യാത്രയിൽ കോവിഡ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, കൊളംബിയ, അർമേനിയ, സിംഗപ്പൂർ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലെ, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സിക്കോ, ലെബനാൻ, ഹോങ്ങ് കോങ്ങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ഈജിപ്റ്റ്, പനാമ, പെറു, മൊൽഡോവ എന്നീ രാജ്യങ്ങളിൽനിന്നാണ് നിലവിൽ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ളത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചതിന് ശേഷം ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട് .
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.