കുവൈത്ത് സിറ്റി: കുവൈറ്റില്‍ കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പിന്റെ ആദ്യ ഘട്ടം വിജയമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിഷ്‌രിഫ് ഇന്റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടില്‍ ദേശീയ കോവിഡ് വാക്‌സിന്‍ കാമ്പയിന്‍ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന് കുത്തിവെപ്പെടുത്ത് ഉദ്ഘാടനം ചെയ്തു. ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ്, ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് ഹിലാല്‍ അല്‍സായര്‍ തുടങ്ങിയവരും കുത്തിവെപ്പെടുത്തു.
ഫൈസര്‍, ബയോണ്‍ടെക് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും അന്താരാഷ്ട്ര ഏജന്‍സികളുടെ അംഗീകാരം നേടിയതുമാണെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പപ്പെട്ടു. 1,50,000 ഡോസ് വാക്‌സിനാണ് ബുധനാഴ്ച കുവൈത്തിലെത്തിയത്. ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന നിലയില്‍ 75,000 പേര്‍ക്ക് ഇത് തികയും. മിഷ്‌രിഫ് ഫെയര്‍ ഗ്രൗണ്ടില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് ആരോഗ്യ മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
400ലേറെ ആരോഗ്യ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സജ്ജമാക്കിയിട്ടുണ്ട്. മിഷ്‌രിഫ് ഇന്റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ നമ്പര്‍ അഞ്ചിലാണ് വിതരണത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അഹ്മദി, ജഹ്‌റ എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ട്. വാക്‌സിനേഷന്‍ കാമ്പയിന്‍ ഒരുവര്‍ഷം നീളും. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് മുന്‍ഗണന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ അപ്പോയിന്റ്‌മെന്റ് നല്‍കും.വിദേശികള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ലിങ്ക് തുറന്ന് രജിസ്‌ട്രേഷന്‍ നടത്താം. . പേര്, ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, സിവില്‍ ഐഡി സീരിയല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കും. പിന്നീട് അപ്പോയന്റ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ സന്ദേശമായി വരും. അപ്പോയന്റ്‌മെന്റ് സമയത്ത് നിശ്ചിത കേന്ദ്രത്തില്‍ വാക്‌സിനേഷന് എത്തണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.