കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഒരുക്കാന്‍ 43 ഹോട്ടലുകള്‍ സജ്ജമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കിലാകും ഈ ഹോട്ടലുകള്‍ ഒരാഴ്ചത്തെ ക്വാറന്റൈന്‍ ഒരുക്കുക. ഹോട്ടലുടമകളുടെ അസോസിയേഷനുമായി ആരോഗ്യ മന്ത്രാലയം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്ന് മുതല്‍ അഞ്ച് വരെ നിലവാരത്തിലുള്ള 43 നക്ഷത്ര ഹോട്ടലുകള്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ സന്നദ്ധമായത്. ഹോട്ടല്‍ ഉടമകളുടെ സംഘടന പട്ടിക വ്യോമയാന വകുപ്പിന് കൈമാറി. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കായിരിക്കും ഈ ഹോട്ടലുകള്‍ ഈടാക്കുക. kuwaitmosafer.com എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ഹോട്ടലുകള്‍സ ബുക്ക് ചെയ്യേണ്ടത്. ഏതു ഹോട്ടല്‍ തിരഞ്ഞൈടുക്കണമെന്ന് യാത്രക്കാരന് തീരുമാനിക്കാം.
ഫെബ്രുവരി 21ന് ശേഷം രാജ്യത്തെത്തുന്ന മുഴുവന്‍ പേര്‍ക്കും 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ അനുമതി നല്‍കിയത്. ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍, ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. യാത്രക്കാര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും വിമാനത്താവളത്തിലെ പിസിആര്‍ പരിശോധനയുടെ ചെലവ് ഈടാക്കലും വിമാന കമ്പനികളുടെ ഉത്തരവാദിത്തമാണെന്നു വ്യോമയാന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.