കുവൈത്ത് ഭരണാധികാരിയുടെ കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക് മോചനം നൽകി. ശിക്ഷ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സെക്യൂരിറ്റി ആൻഡ് മീഡിയ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
മോചിപ്പിക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ശിക്ഷാകാലാവധി കുറച്ചുകൊടുക്കുകയോ പിഴ ഒഴിവാക്കി നല്‍കുകയോ ആണ് ചെയ്യുക. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് പട്ടിക തയാറാക്കിയത്. ഇളവ് ലഭിക്കുന്നവരില്‍ സ്വദേശികളും വിദേശികളുമായ സ്ത്രീകളും പുരുഷന്മാരുമുണ്ട്. തടവുകാലത്തെ നല്ലനടപ്പ് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മോചനം നല്‍കുകയും, ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയും ചെയ്തു വരുന്നത്.
തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉള്‍പ്പെട്ടവര്‍ക്ക് അമീരി കാരുണ്യത്തില്‍ ഇളവ് നല്‍കിയില്ല. സാധാരണ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ് നല്‍കാറുള്ളതെങ്കിലും ഇത്തവണ വൈകി. കഴിഞ്ഞ വര്‍ഷം 706 തടവുകാര്‍ക്ക് ഇളവ് നല്‍കി. ഇത് പത്തുവര്‍ഷ കാലയളവിലെ കുറഞ്ഞ എണ്ണമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിന്റെ രണ്ടിരട്ടി തടവുകാര്‍ക്ക് ഇത്തവണ ശിക്ഷയിളവ് ലഭിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.