Gulf

ഹു ഈസ്‌ ഹു ഓഫ് കുവൈറ്റ് മലയാളീസ്- പ്രവാസി ഡയറക്ടറി പുറത്തിറക്കുന്നു

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി പ്രതിഭകളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡയറക്ടറിയാണ് പ്രസിദ്ധീകരിക്കുന്നത്.

കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഹു ഈസ് ഹു ഓഫ് കുവൈറ്റ് മലയാളീസ് ‘ (കുവൈറ്റ് മലയാളി ഡയറക്ടറി )എന്ന പേരിൽ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു .. പ്രിന്റ് (ആയിരത്തിലധികം പേജുകള്‍), ഓണ്‍ലൈന്‍, വീഡീയോ പ്ലാറ്റ്‌ഫോമുകളിലായാണ് ഡയറക്ടറി പുറത്തിറങ്ങുക.

മലയാളി സംഘടനകൾ ,ആരാധാലയങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ക്ലബുകൾ തുടങ്ങി മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും  രൂപീകരണം ,ചരിത്രം ,സ്ഥാപകർ നിലവിലെ ഭരണ സമിതി അംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയും   ഉൾപ്പെടുത്തും .

വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ 2000 മലയാളികളുടെ ഫോട്ടോ സഹിതം ലഘു വിവരങ്ങൾ ,മൊബൈൽ നമ്പർ ,മെയിൽ ഐ ഡി ,തുടങ്ങിയവയാണ്    പ്രസിദ്ധീകരിക്കുന്നത് .

കലാസാംസ്കാരിക പ്രവർത്തകർ , രാഷ്ട്രീയം,  സാഹിത്യം ,സംഗീതം ,വിദ്യാഭ്യാസം ,സർക്കാർ -സ്വകാര്യമേഖല ,സ്പോർട്സ്, മീഡിയ ,മെഡിക്കൽ ,ബാങ്കിങ് ,ഇൻഷുറൻസ് ,ഓട്ടോ മൊബൈൽ ,എൻജിനീയറിങ് ,കൺസ്‌ട്രഷൻ ,ഹോസ്പിറ്റാലിറ്റി ,കാർഗോ -ഷിപ്പിംഗ് ,മാൻപവർ ,റിയൽ എസ്റ്റേറ്റ് ,ജൂവലറി ,ട്രേഡിങ് തുടങ്ങി ഇരുപതു വിഭാഗങ്ങളായി വിവരങ്ങൾ പ്രസിദ്ധീകരിക്കും .

കഴിഞ്ഞ 25 വര്‍ഷങ്ങളായി , വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മലയാളികളെ കുറിച്ചുള്ള റഫറൻസ് ബുക്കുകൾ പ്രസിദ്ധീകരിbച്ച മോട്ടിവേറ്റ് പബ്ലിഷിംഗ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റ സഹോദര സ്ഥാപനമായ കുവൈറ്റിലെ എക്സ്ലൻസ് ഗ്ലോബൽ ആണ് പ്രസാധകർ.

സൗജന്യമായാണ് ഡയറക്ടറിയിൽ വിവരങ്ങൾ ചേർക്കുന്നത്. www.malayali.directory എന്ന വെബ് സൈറ്റിൽ നിന്ന് ഫ്രീ എന്ടറി ഫോം പൂരിപ്പിച്ച്, ഫോട്ടോ സഹിതം  അയക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് +96565054743 വാട്സ്ആപ്പ് നമ്പറിലോ , info@excellenceglobalKuwait.com, info@ motivatepublishing.co.in എന്ന മെയിൽ ഐ ഡി യിലോ   ബന്ധപ്പെടണമെന്ന്  ചീഫ് എഡിറ്ററും പബ്ലിഷ്റുമായ പി.സുകുമാരൻ  അറിയിച്ചു .

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.