Breaking News

മുതിര്‍ന്ന സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ജോസഫൈന്‍ വെന്റിലേറിലായിരുന്നു

ണ്ണൂര്‍ : മുതിര്‍ന്ന സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.

സിപിഎം കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ ജോസഫൈന്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെയാണ് സമ്മേളന വേദിയില്‍ കുഴഞ്ഞു വീണത്.

തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ജോസഫൈന് ഇന്ന് ഹൃദായഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

അങ്കമാലി നഗരസഭാ കൗണ്‍സിലറായും വിശാല കൊച്ചി വികസന അഥോറിറ്റി, വനിതാ വികസന കോര്‍പറേഷന്‍ എന്നിവയുടെ അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്

സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ തലത്തിലും ജോസഫൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017 ല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിതയാ ജോസഫൈന്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത് വലിയ വിവാദമാകുകയും പിന്നീട് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും പാര്‍ട്ടി ഇടപെട്ട് നീക്കുകയുമായിരുന്നു. 2021 ജൂണില്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ജോസഫൈന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി കഴിയുകയായിരുന്നു.

വൈപ്പിന്‍കര മുരിക്കന്‍ പാടം എംഎം ചവരോയുടേയും മഗ്ദലേനയുടേയും മകളായി ജനിച്ച ജോസഫൈന്‍ പരേതനായ പള്ളിപ്പാട് പിഎ മത്തായിയാണ് ഭര്‍ത്താവ് മകന്‍ മനു, മരുമകള്‍ ജ്യോത്സന

എറണാകുളം മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ജോസഫൈന്‍. ചാലക്കുടി സ്‌പെന്‍സര്‍ കോളേജില്‍ ചുരുങ്ങിയ കാലം അദ്ധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.