Gulf

മുസ്തഫ ഹംസയുടെ നേതൃത്വത്തില്‍ കുവൈറ്റിലെ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ആറാം വര്‍ഷത്തിലേക്ക്

പയ്യന്നൂര്‍ സ്വദേശി മുസ്തഫ ഹംസയാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയും. ഗ്രൂപ്പിന്റെ നാലാമത്തെ ശാഖ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് വിജയകരമായ ആറാം വര്‍ഷത്തിലേക്ക്. മൂന്നു ബ്രാഞ്ചുകളുമായി സേവന രംഗത്തുള്ള മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ആറാം വര്‍ഷത്തില്‍ നാലാമത്തെ ശാഖ തുറക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ്.

ഫര്‍വാനിയ ഹബിബ് മുനവര്‍ സ്ട്രീറ്റ്, സാല്‍മിയ ഫിഫ്ത് റിംഗ് റോഡ്, സാല്‍മിയ എസാ അല്‍ ഖതമി സ്ട്രീറ്റ് എന്നിവടങ്ങളിലാണ് മെട്രോ ഹെല്‍ത് കെയര്‍ കേന്ദ്രങ്ങളുള്ളത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ശാഖ ഫഹാഹീലില്‍ ഉടനെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ മുസ്തഫ ഹംസ അറിയിച്ചു.

മെട്രോ മെഡിക്കല്‍ ഗുപ്പിന്റെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സീസണല്‍ ഫ്‌ളു പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ശൈത്യകാലത്തെ ഫ്‌ളു ബാധയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന പാക്കേജിന് 12 ദിനാറാരണ് ഈടാക്കുക.

12 സേവനങ്ങളാണ് ഈ പാക്കേജ് വഴി ലഭ്യമാക്കുക. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ലാബ് ടെസ്റ്റ് (സിബിസി, എഇസി, ആര്‍ബിസി), ഓക്‌സിജന്‍ അളവ്, രക്തസമ്മര്‍ദ്ദം തുടങ്ങിയ നിര്‍ണായക ചെക്അപുകള്‍, നെബുലൈസേഷന്‍, ആന്റിബയോടിക്, അനാള്‍ജസിക്, കഫ് സിറപ്, ആന്റി അലര്‍ജിക് മരുന്നുകള്‍ എന്നിവ കൂടാതെ ആറു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളിലെ ഫോളോ അപ് ചെക്അപുകളും ഇതിനൊപ്പം സൗജന്യമായിരിക്കും.

സാമുഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പാക്കേജ് അവതരിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ മുസ്തഫ ഹംസ പറഞ്ഞു.

പിസിആര്‍ പരിശോധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് 98740970 എന്ന നമ്പരില്‍ ബന്ധപ്പെടുക. കസ്റ്റമര്‍ കെയര്‍ മ്പര്‍ 22022020

കുവൈറ്റ് പ്രവാസികളുടെ സ്വന്തം ഹംസ പയ്യന്നൂര്‍

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയാണ് മുസ്തഫ ഹംസ. കുവൈറ്റ് യുദ്ധകാലത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായി. ജീവന്‍ ടിവിയുടെ കുവൈറ്റ് ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാരിന്റെ 2014 ലെ ഗള്‍ഫ് മലയാളി എക്‌സലന്‍സ് അവാര്‍ഡും  2015 ലെ ഗര്‍ഷോം പുരസ്‌കാരവും ലഭിച്ചു കുവൈറ്റിലെ പ്രവാസികള്‍ക്കിടയില്‍ ഹംസ പയ്യന്നൂര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.34 വര്‍ഷമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ബഹുമുഖ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. 20 വര്‍ഷമായി കുവൈത്തില്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.