ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നോട്ടീസ് പിരീഡിലുള്ള രതീഷിന് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചെന്ന വാര്‍ത്ത എത്തിയത് വലിയ ആശ്വാസമായി
അബുദാബി : ബിഗ് ടിക്കറ്റ് മില്യയണറായി വീണ്ടും മലയാളിക്ക് . കുവൈത്തില്‍ ജോലി ചെയ്യുന്ന രതീഷിനാണ് ഗ്രാന്‍ഡ് പ്രൈസായ പതിനഞ്ചു മില്യണ്‍ ദിര്‍ഹം (ഏകദേശം 31 കോടി രൂപ)
സമ്മാനം ലഭിച്ചത്.
ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നോട്ടീസ് പിരീയഡില്‍ കഴിയുന്ന രതീഷിന് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചെന്ന വാര്‍ത്ത എത്തിയത് വലിയ ആശ്വാസമായി.
രതീഷും മറ്റ് 11 പേരും ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. ഏപ്രില്‍ 30 ന് ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന നോട്ടീസ് ലഭിച്ച് കഴിയവയെയാണ് 42 കാരനും നാലു കുട്ടികളുടെ പിതാവുമായ രതീഷിന് സമ്മാനം ലഭിച്ചിരിക്കുന്നത്.
കുവൈത്തിലെ കൊറിയന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രൊക്യര്‍മെന്റ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് രതീഷ്.
കമ്പനിയുടെ കരാര്‍ കഴിഞ്ഞതോടെയാണ് രതീഷ് ഉള്‍പ്പെടുന്നവരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്. കമ്പനിയില്‍ അവശേഷിക്കുന്ന പന്ത്രണ്ട് പേര്‍ക്കും നോട്ടീസ് ലഭിച്ചുകഴിഞ്ഞു.
എപ്രില്‍ 30 ആണ് എല്ലാവരുടേയും അവസാന ജോലി തീയതി. ഇതു കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു രതീഷും സഹപ്രവര്‍ത്തകരും.
വര്‍ഷങ്ങളായി ബിഗ് ടിക്കറ്റ് എടുക്കുന്നവരാണ് രതീഷും കൂട്ടുകാരും. ഇക്കുറി ടിക്കറ്റ് എടുക്കുമ്പോള്‍ ഇത് തങ്ങളുടെ അവസാനത്തെ അവസരമാണെന്ന് തങ്ങള്‍ പരസ്പരം പറഞ്ഞിരുന്നു. അടുത്ത മാസം വീണ്ടും ടിക്കറ്റ് എടുക്കാന്‍ ഒരുമിച്ച് ഉണ്ടാവില്ലെന്നും ഇനിയും എടുക്കാന്‍ പണവും കാണില്ലെന്നും സഹപ്രവര്‍ത്തകര്‍ സങ്കടത്തോടെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പ്രതിവാര നറുക്കെടുപ്പിലെങ്കിലും സമ്മാനം കിട്ടിയാല്‍ മതിയെന്നായിരുന്നു. എന്നാല്‍, അതും കഴിഞ്ഞു പോയി. പക്ഷേ, ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് സമ്മാനം ലഭിച്ചതോടെ സങ്കടങ്ങള്‍ ആഹ്‌ളാദത്തിന് വഴിമാറി. രതീഷ് പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.