Breaking News

വന്ദേഭാരത് മിഷന്‍: ഓഗസ്റ്റ് 19 മുതല്‍ 31വരെ കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍

 

കുവൈത്ത് സിറ്റി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഓഗസ്റ്റ് 19 മുതല്‍ 31 വരെ കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 16 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഇതുപ്രകാരം, ഓഗസ്റ്റ് 19, 21 തിയ്യതികളില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരോ സവീസുകള്‍ ഉണ്ടായിരിക്കും. 22, 24 തിയ്യതികളില്‍ കൊച്ചിയിലേക്ക് ഓരോ സര്‍വീസുകളും 23നു കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഒരോ സര്‍വ്വീസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. 25ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ഒരോ സര്‍വ്വീസുകള്‍ വീതവും 27ന് കോഴിക്കോട്ടേക്ക് ഒരു സര്‍വ്വീസും ഉണ്ടായിരിക്കും.

28നു കൊച്ചിയിലേക്ക് ഒരു സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30ന് കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തേക്കും 31ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 1.55നും കോഴിക്കോട്ടേക്ക് രാവിലെ 11.55നും തിരുവനന്തപുരത്തേക്ക് 10.45നുമാണ് കുവൈത്തില്‍ നിന്നു പുറപ്പെടുന്ന സമയം. കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസും ഉടന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണു സൂചന.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.