കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമലംഘകര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ താമസരേഖ നിയമവിധേയമാക്കുന്നതിനോ അനുവദിച്ച സമയപരിധി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു. ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അലിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഈ മാസം 21 മുതല്‍ ജനുവരി 2 വരെ കുവൈത്ത് വിമാനത്താവളം അടച്ചതുമൂലമുണ്ടായ സാഹചര്യത്തെത്തുടര്‍ന്നാണു നടപടി.
കഴിഞ്ഞ മാസമാണ് 2020 ജനുവരി 1ന് മുമ്പ് താമസരേഖ അവസാനിച്ച് രാജ്യത്ത് അനധികൃതരായി കഴിയുന്നവര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ താമസരേഖ നിയമവിധേയമാക്കുന്നതിനോ അവസരം നല്‍കി ആഭ്യന്തരമന്ത്രാലയം ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 1 മുതല്‍ 31 വരെയായിരുന്നു ഇതിനായി സമയപരിധി അനുവദിച്ചത്. എന്നാല്‍, ഇതിനിടയില്‍ അപ്രതീക്ഷിതമായി വിമാനത്താവളം അടച്ചതുമൂലം പലര്‍ക്കും യാത്രചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു ഇപ്പോള്‍ സമയപരിധി ജനുവരി 31 വരെ നീട്ടാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുതുതായി അനുവദിച്ച സമയപരിധിക്ക് മുമ്പായി മുഴുവന്‍ അനധികൃത താമസക്കാരും രാജ്യം വിടുകയോ താമസരേഖ നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സമയപരിധിക്ക് ശേഷം പിടിക്കപ്പെടുന്നവരെ രാജ്യത്ത് തിരിച്ച് പ്രവേശിക്കാന്‍ കഴിയാത്തവിധം വിരലടയാളം രേഖപ്പെടുത്തി നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.