കുവൈത്ത് സിറ്റി: ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ അന്താരാഷ്ട്ര പ്രത്യക്ഷ അഴിമതി സൂചികയില്‍ കുവൈറ്റ് 78-ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 85-ാം സ്ഥാനത്തായിരുന്ന കുവൈറ്റ് ഏഴ് സ്ഥാനങ്ങള്‍ കടന്ന് മുന്നോട്ട് വരുകയായിരുന്നു. അറബ് രാജ്യങ്ങളുടെ കണക്കെടുക്കുമ്പോഴാണ് ഏഴാം സ്ഥാനത്താണ്. 180 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. 100 ല്‍ 42 പോയിന്റ് ആണ് കുവൈറ്റ് നേടിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് പോയിന്റ് കൂടുതലാണ്. കൊറോണ മഹാമാരി, ജനാധിപത്യം എന്നിവ കൈകാര്യം ചെയ്യുന്നതില്‍ രാജ്യങ്ങളുടെ സുതാര്യതയെക്കുറിച്ചാണ് ഈ വര്‍ഷം സൂചിക ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന്, കുവൈത്ത് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ മേധാവി മജീദ് അല്‍ മുത്തൈരി പറഞ്ഞു.
ഡെന്‍മാര്‍ക്കും ന്യൂസിലന്‍ഡും ആണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ആദ്യ പത്തില്‍ സ്ഥാനം നേടി. ഇന്ത്യ 80-ാം സ്ഥാനത്താണ്.നേരത്തെ 78 ആയിരുന്നു. ഇന്ത്യയുടെ കഴിഞ്ഞ തവണത്തെ മാര്‍ക്കായ 100-ല്‍ 41 മാര്‍ക്കില്‍ ഇത്തവണയും മാറ്റമില്ല.രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലുള്ള കോര്‍പ്പറേറ്റുകളുടെ സ്വാധീനതയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സഹായധനവും തീരുമാനം എടുക്കുന്നതിലുള്ള അവിഹിതസമ്മര്‍ദവും അഴിമതി നിയന്ത്രിക്കുന്നത് കുറച്ചിട്ടുണെന്നാണ് പഠനം പറയുന്നത്.
നോര്‍വേ (ഏഴ്), നെതര്‍ലാന്റ്സ് (എട്ട്), ജര്‍മ്മനി, ലക്സംബര്‍ഗ് (ഒമ്പത്) എന്നിവയാണ് ഉയര്‍ന്ന തലത്തിലുള്ള മറ്റ് രാജ്യങ്ങള്‍.സൂചികയനുസരിച്ച് ഓരോ രാജ്യത്തിനും പൂജ്യം (വളരെയധികം അഴിമതി നിറഞ്ഞത്) മുതല്‍ 100 (അഴിമതി രഹിതം) വരെയാണ് മാര്‍ക്ക്. ചൈന, ബെനിന്‍, ഘാന, മൊറോക്കോ എന്നിവയും ഇതേ റാങ്ക് പങ്കിടുന്നു. പാകിസ്ഥാന്‍ 120-ാം സ്ഥാനത്താണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.