തിരുവന്തപുരം: ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കായി ബസ് ഓണ്‍ ഡിമാന്റ് (ബോണ്ട്) പദ്ധതി പ്രകാരം പ്രത്യേക നിരക്കില്‍ പമ്പയിലേക്ക് സര്‍വ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. 40 പേരില്‍ കുറയാത്ത യാത്രാക്കാരുള്ള സമയങ്ങളില്‍ ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമുള്ള സര്‍വ്വീസുകള്‍ നടത്താന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.എസ്.ആര്‍.ടി.സി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും 17 ദേവസ്വം ജീവനക്കാര്‍ക്ക് പമ്പയിലേക്ക് ബസ് വിടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് 40 യാത്രക്കാരില്ലാതെ സര്‍വ്വീസ് നടത്താനാകില്ലെന്നും കെ.എസ്.ആര്‍.ടി.സി സിഎംഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബസ് ഓണ്‍ ഡിമാന്റ് പദ്ധതി പ്രകാരം ആവശ്യപ്പെട്ടലോ, 40 യാത്രക്കാര്‍ ഉണ്ടെങ്കിലോ സര്‍വ്വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാണ്. ഈ രണ്ട് സൗകര്യങ്ങളും ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പമ്പയിലേക്ക് യാത്ര ചെയ്യാവുന്നതാണെന്നും ആവശ്യമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ പമ്പയിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടത്തിയതായും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
കെ.എസ്.ആര്‍.ടി.സിയിലെ 5,500 ബസുകളില്‍ നിലവില്‍ 2,000 ബസുകള്‍ മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്. അതില്‍നിന്നും ശരാശരി 30 കോടിയോളം രൂപ മാത്രമാണ് വരുമാനം ലഭിക്കുന്നത്. വരുമാനത്തിന്റെ 68% ഡീസലിന് പുറമെ സ്‌പെയര്‍ പാര്‍ട്‌സിനും അത്യാവശ്യം ചെലവുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ശമ്പളം മാത്രമാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഡീസല്‍ കുടിശിക പോലും നല്‍കാന്‍ ആകുന്നില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇനിയും 137 കോടി രൂപ നല്‍കാനുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമാണ്. അവര്‍ ഒരുമിച്ചു 35 പേരായി വന്നാലും ബോണ്ട് സര്‍വീസ് നടത്താന്‍ തയ്യാറാണ്. ഈ വാഹനം തിരികെ വരുമ്പോള്‍ യാത്രക്കാര്‍ ഉണ്ടാകില്ല. ശരാശരി കെ.എസ്.ആര്‍.ടി.സിയുടെ ഒരു ബസ് ഓടിക്കുമ്പോള്‍ ഒരു കിലോ മീറ്ററിന് സ്പയര്‍ പാര്‍ട്‌സും, ഇന്ധന ചിലവുമായി 25 രൂപയോളം വരും.
ഈ സാഹചര്യത്തില്‍ 17 ദേവസ്വം ജീവനക്കാരെ മാത്രം കൊണ്ട് പോകാനാകില്ലെന്നും ദേവസ്വം കമ്മീഷണറെയും കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിപ്പോയില്‍ ദേവസ്വം ജീവനക്കാര്‍ കാണിച്ച നടപടി വാര്‍ത്ത സൃഷ്ടിക്കുന്നത് വേണ്ടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.