Kerala

കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്ക്

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ടിക്കേറ്റതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ബസുകള്‍ സ്വകാര്യ- പൊതുമേഖല – സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വി.എസ്.സ്.സിയെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ കൊണ്ടു പോകുന്നതിന് വേണ്ടി കെഎസ്ആര്‍ടിസിയുടെ 4 സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് നല്‍കും.

ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്ന പിഎസ്എല്‍വി സി 49 എന്ന ഉപഗ്രഹ വിക്ഷേപണത്തില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയില്‍ നിന്നും നാല് സ്‌കാനിയ ബസുകള്‍ ആണ് ഇപ്പോള്‍ വാടകയ്ക്ക് എടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വി.എസ്.സി.സിയിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശ്രീഹരിക്കോട്ടയിലും കൊണ്ട് പോകുന്നതിനും, മടങ്ങി വരുന്നതിനുമാണ് ഉപയോഗിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള സ്‌കാനിയ ബസുകളാണ് വി.എസ്.എസ് .സിക്ക് വാടകയ്ക്ക് നല്‍കുന്നത്. രാജ്യന്തര നിലവാരം ഉള്ള മള്‍ട്ടി ആക്‌സില്‍ ആണ് നല്‍കുക.

ബസുകളുടെ അകം ഹൈജീനിക്കും, പുതിയ മോഡലിലുള്ള ഡിസൈനിഗോഡു കൂടിയതുമാണ്. ഇത് പോലെ പല സ്ഥാപനങ്ങള്‍ക്കും ആവശ്യപ്പെടുന്ന അത്രയും ബസുകള്‍ വാടകക്ക് കൊടുക്കാന്‍ തയ്യാറാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. കൂടാതെ വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യക്കാര്‍ക്കും ഇത്തരം ബസുകള്‍ വാടകയ്ക്ക് നല്‍കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.