Kerala

കെഎസ്ആര്‍ടിസി ബസ് അപകടം: ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കും മന്ത്രി . എ.കെ . ശശീന്ദ്രന്‍

 

കൊച്ചി: ദീര്‍ഘദൂര  സര്‍വ്വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കുമെന്ന് കെഎസ്ആര്‍ടിസി ബസ് അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞ ഡ്രൈവര്‍ ഡ്യൂട്ടി ചെയ്തതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കും. തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്‌തോ എന്നതടക്കം അന്വേഷണ പരിധിയില്‍ വരും. ബസ് നിയന്ത്രണം തെറ്റി ഡിവൈ ഡറില്‍ കയറി ഒരു മരത്തില്‍ ഇടിച്ചാണ് അപകടം എന്നാണ് പ്രാഥമിക സ്ഥിരീകരണം. എന്നാല്‍ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ഡിസംബര്‍ 1 മുതല്‍ തിരുവനന്തപുരത്ത് നിന്നും, ബംഗുളുരുവിലേക്കുള്ള 3 സര്‍വ്വീസുകളിലും കോട്ടയം- ബംഗുളൂ, പത്തനംതിട്ട -ബംഗുളുരു എന്നീ സര്‍വ്വീസുകളിലും, എറണാകുളം- പാലക്കാട്, സുല്‍ത്താന്‍ ബത്തേരി സര്‍വ്വീസുകളിലും ഡ്രൈവറും കണ്ടക്ടറും (ക്രൂ) ചെയ്ഞ്ചിംഗ് ചെയ്യുന്ന സംവിധാനം നടപ്പിലാക്കും . തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളിലും ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.നിലവില്‍ പാലക്കാട് നിന്നും ബംഗുളുരുവിലേക്കും, മംഗലപുരത്തേക്കും സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ മാത്രമാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ പാറ്റേണ്‍ ഉള്ളത്. അത് പോലെ തന്നെ കെഎസ്ആര്‍ടിസിയില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടിന്റെ പരിധിയില്‍ നിന്നും കൊണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍ സിറ്റം ( താല്‍പര്യമുള്ളവരില്‍ നിന്നും മാത്രം ) നടപ്പിലാക്കുന്നതും പരിഗണയിലുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിക്കുകയും ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 26 യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം- കോഴിക്കോട് സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആറോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അപകടത്തില്‍ കണ്ടക്ടര്‍ സുരേഷ് രാജ് ഗുരുതരാവസ്ഥയില്‍ പാലാരിവട്ടം ഋങഇ ആശുപത്രിയിലും 15 പേര്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലും, 5 പേര്‍ ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.