Kerala

കാര്യക്ഷമമായ സര്‍വ്വീസിനായി യാത്രക്കാരെ ഉള്‍പ്പെടുത്തി സര്‍വ്വേ സംഘടിപ്പിച്ച് കെ.എസ്.ആര്‍.ടി.സി

 

തിരുവനന്തപുരം: കാര്യക്ഷമമായ സര്‍വ്വീസ് നടത്തുന്നതിന് വേണ്ടി യാത്രക്കാരെ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി സര്‍വ്വേ ആരംഭിക്കുന്നു. കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് സര്‍വ്വേ നടത്തുന്നത്. ഇതില്‍ യാത്രക്കാര്‍ക്ക് ആശയങ്ങളും ആവശ്യങ്ങളും പങ്കുവെക്കാവുന്നതാണ്. കൂടാതെ കെഎസ്ആര്‍ടിസി സേവനങ്ങളില്‍ യാത്രക്കാരുടെ സംതൃപ്തിയും രേഖപ്പെടുത്താം.

ഇതില്‍ ആദ്യഘട്ടമായി മെഡിക്കല്‍ കോളേജ്, ഫോര്‍ട്ട് ആശുപത്രി, ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി, പേരൂര്‍ക്കട ആശുപത്രികളിലാണ് സര്‍വ്വെ നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് സര്‍വ്വീസ് നടത്താനുള്ള സൗകര്യം ഉണ്ടോ എന്നാണ് ഈ സര്‍വ്വെ കൊണ്ട് പരിശോധിക്കുന്നത്. അടുത്ത ഘട്ടമായി സെക്രട്ടറിയേറ്റ് തുടങ്ങി പബ്ലിക് ഓഫീസുകളിലും അത് കഴിഞ്ഞ് ജനങ്ങള്‍ കൂടുതല്‍ യാത്രക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളിലേക്കുള്ള സര്‍വ്വീസുകളെക്കുറിച്ചുമാണ് സര്‍വ്വെ നടത്തുക. യാത്രക്കാര്‍ ഇടയ്ക്ക് ഇറങ്ങി കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി ഒറ്റ സര്‍വ്വീസ് എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ പ്രായോഗിക വശങ്ങളാണ് പരിശോധിക്കുന്നത്.

യാത്രക്കാര്‍ക്ക് ബസ് ടെര്‍മിനലുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ നിര്‍ദ്ദേശിക്കാനും അവസരം ഉണ്ട്. കെഎസ്ആര്‍ടിസിയുടെ സേവന നിലവാരം ഉയര്‍ത്തുന്നതിന് യാത്രക്കാരില്‍ നിന്ന് നൂതന ആശയങ്ങളും സര്‍വ്വേയില്‍ ശേഖരിക്കും. കെഎസ്ആര്‍ടിസിയുടെ സമഗ്ര വികസനമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് സിഎംഡി അറിയിച്ചു.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.