Kerala

അര്‍ധരാത്രി യാത്രക്കാരെ പെരുവഴിയില്‍ ഇറക്കുന്നത് ആവര്‍ത്തിക്കരുത്; കെഎസ്ആര്‍ടിസിയോട് മനുഷ്യാവകാശ കമ്മീഷന്‍

 

കൊല്ലം: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ അര്‍ധരാത്രി പെരുവഴിയില്‍ ഇറക്കിവിടുന്ന കെഎസ്ആര്‍ടിസിയുടെ രീതി ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരത്തില്‍ പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിച്ച് അക്കാര്യം കമ്മീഷനെ അറിയിക്കണമെന്ന് അംഗം വി കെ ബീനാകുമാരി കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദ്ദേശം നല്‍കി.

കടപ്പാക്കട സ്വദേശി കെ ആര്‍ രാധാക്യഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഹൃദ്‌രോഗിയായ പരാതിക്കാരന്‍ അടൂരില്‍ നിന്നും കയറി കൊല്ലം കോട്ടന്‍മില്‍ ബസ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടാകുറ്റി സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്നാണ് പരാതി.

അതേസമയം, പരാതിക്കാരന്‍ അറിയിച്ചതനുസരിച്ച് അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കെ എല്‍ 15-7253 നമ്പര്‍ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം ഡി അറിയിച്ചു. എന്നാല്‍ കെ എസ് ആര്‍ ടി സി യില്‍ നിലനില്‍ക്കുന്ന സ്ഥിരം രീതിയില്‍ വെറും ഒരു ഷോക്കോസ് മെമ്മോ നല്‍കി വിശദീകരണം വാങ്ങി പരാതി തീര്‍പ്പാക്കുന്ന രീതി ഇക്കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

6 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.