തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് വിവരം. അഞ്ച് പ്രധാനപ്പെട്ട ക്രമക്കേടുകളാണ് നവംബര്‍ 10-ന് ലഭിച്ച നിര്‍ണായക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജര്‍മാര്‍ വ്യാപകമായി നിക്ഷേപകരുടെ പണം വകമാറ്റുന്നു, ബിനാമി ഇടപാടുകള്‍ മാനേജര്‍മാരുടെ ഒത്താശയോടെ നടക്കുന്നു, പൊള്ളച്ചിട്ടി വ്യാപകം, ക്രമക്കേടുകള്‍ നടത്തി നറുക്കുകള്‍ കൈക്കലാക്കുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ ഗുരുതര ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായി യൂണിറ്റുകള്‍ക്ക് കൈമാറിയ റെയ്ഡ് ഉത്തരവില്‍ പറയുന്നു.
ഇക്കാര്യം വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗളിനെയും അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടി അനുമതിയോടെയാണ് വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെയ്ഡുമായി ബന്ധപ്പെട്ട വിശദീകരണം വിജിലന്‍സ് സര്‍ക്കാരിന് കൈമാറും.
അതേസമയം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുകയാണ് വിജിലന്‍സിന്റെ ഈ നടപടിക്ക് പിന്നിലെന്ന് ധനമന്ത്രി തോമസ് ഐസക്ക് തുറന്നടിച്ചിരുന്നു. റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡിനെപ്പറ്റി ചര്‍ച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വ്യക്തമാക്കിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.