തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ മാറ്റമുണ്ടാകില്ല. നിരക്ക് കൂട്ടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് കെഎസ്ഇബി. അന്തര്‍ സംസ്ഥാന പ്രസരണനിരക്കിലെ വര്‍ധന, ബോര്‍ഡിന്റെ വരവുചെലവ് അന്തരം, സര്‍ ചാര്‍ജ് എന്നിവ പരിഗണിച്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നുള്ള പ്രചാരണം തെറ്റാണെന്നും കെഎസ്ഇബി വ്യക്തമാക്കി.
അന്തര്‍ സംസ്ഥാന പ്രസരണനിരക്കിലെ വര്‍ധനയ്ക്കെതിരെ നിയമനടപടികള്‍ക്ക് കേരളത്തിന് അവസരമുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പായിട്ടില്ല. താരിഫ് നിശ്ചയിക്കുന്നത് വൈദ്യുതി റഗുലേറ്ററി കമീഷനാണ്. ബഹുവര്‍ഷ താരിഫാണ് പുറപ്പെടുവിക്കുക. 2019ല്‍ നിശ്ചയിച്ച താരിഫാണ് നിലവിലുള്ളത്. ഇത് 2022 മാര്‍ച്ച് വരെയാണ് ബാധകം. ഇതില്‍ എന്തെങ്കിലും മാറ്റംവരുത്തണമെങ്കില്‍ കെഎസ്ഇബി കമീഷന് അപേക്ഷ സമര്‍പ്പിക്കണം. ഇത്തരത്തില്‍ ഒരു അപേക്ഷയും കെഎസ്ഇബി നല്‍കിയിട്ടില്ല. വരവു-ചെലവ് വ്യത്യാസം കണക്കാക്കുന്നതും ഇവ തമ്മിലുള്ള അന്തരം എത്രയെന്ന് തിട്ടപ്പെടുത്തി അംഗീകരിക്കുന്നതും താരിഫ് പരിഷ്‌കരണനടപടികള്‍ക്ക് അനുബന്ധമായാണ്. നിലവിലെ ബഹുവര്‍ഷ താരിഫ് 2022 മാര്‍ച്ച് വരെ ആയതിനാല്‍ ഇതിനുള്ള പ്രാഥമിക നടപടിപോലും കമീഷന്‍ ആരംഭിച്ചിട്ടില്ല – കെ എസ് ഇ ബി വ്യക്തമാക്കി
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.