Kerala

250-ഓളം സ്റ്റേഷനുകളിലായി ഇലക്ട്രിക് വാഹന ചാര്‍‍‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

 

കെ.എസ്.ഇ.ബി.എല്‍‍‍ ന്റെ ഇലക്ട്രിക് വാഹന ചാര്‍‍‍ജ്ജിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്. സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍‍‍ക്കുവേണ്ട ചാര്‍‍‍ജ്ജിങ് സ്റ്റേഷനുകള്‍‍‍ സ്ഥാപിക്കാനുള്ള നോഡല്‍‍‍ ഏജന്‍‍‍സിയായി കേരള സര്‍‍ക്കാര്‍‍, കെ.എസ്.ഇ.ബി.എല്‍‍‍ – നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതു‍‍പ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകള്‍‍‍ ഉള്‍‍പ്പെടുന്ന ഒരു ചാര്‍‍‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.എല്‍‍‍ ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സര്‍‍‍ക്കാരുകളുടെ മാര്‍‍‍ഗ്ഗ രേഖകള്‍‍‍ക്കനുസൃതമായി സര്‍‍ക്കാര്‍‍‍ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ഇ.ബി.എല്‍‍‍ ന്റെ സ്വന്തം സ്ഥലത്തും, സര്‍‍‍ക്കാരിന്റേയോ, അര്‍‍‍ദ്ധസര്‍‍‍ക്കാര്‍‍‍ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജന്‍‍‍സികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇത്തരം ചാര്‍‍‍ജ്ജിംഗ് സ്റ്റേഷനുകള്‍‍‍ സ്ഥാപിക്കുന്നതാണ്.

ഇതിന്റെ ആദ്യഘട്ടമായി 6 ജില്ലകളില്‍‍‍ കെ.എസ്.ഇ.ബി.എല്‍‍‍ ന്റെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകള്‍‍ സ്ഥാപിക്കുന്ന ജോലി നടന്നു വരുന്നു. ഇതില്‍‍‍ ആദ്യത്തേത് തിരുവനന്തപുരം-നേമം ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍‍‍ ഓഫീസ് പരിസരത്ത് പൂര്‍‍‍ത്തിയായി. 80 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഈ സ്റ്റേഷനില്‍‍‍ ഒരേ സമയം 3 കാറുകള്‍‍‍ ചാര്‍‍‍ജ്ജ് ചെയ്യാവുന്ന സംവിധാനമുണ്ട്. കൊല്ലം, എറണാകുളം, തൃശ്ശൂര്‍‍‍, കോഴിക്കോട്, കണ്ണൂര്‍‍‍ എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍‍‍ ഇത്തരം സ്റ്റേഷനുകള്‍‍‍ പൂര്‍‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍‍‍ പൂരോഗമിക്കുന്നത്. തുടര്‍‍ന്ന് 56 സ്റ്റേഷനുകള്‍‍‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.