നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കി കെപിസിസി അധ്യക്ഷന്‍. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് പരസ്യപ്രസ്താവന വിലക്ക്. സംഘടനാ വിഷയത്തില്‍ ശശിതരൂര്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതില്‍ നേതാക്കള്‍ക്കള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയായതിനാല്‍ എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ സ്വതാന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാരും സംഘടനാപരമായ വിഷയങ്ങളില്‍ പരസ്യപ്രസ്താവനയ്ക്ക് നില്‍ക്കരുത്. എ ഐ സി സിയുടെ നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
നേതൃമാറ്റം ആവശ്യപ്പെട്ട് ശശി തരൂര്‍ ഉള്‍പ്പെടെ 23 നേതാക്കളാണ് കത്ത് നല്‍കിയത്. ഇതിനെതിരെ രൂക്ഷ വാദപ്രതിവാദങ്ങളാണ് ഉണ്ടായത്. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം വിവാദം അവസാനിപ്പിക്കുകയാണെന്ന് തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചിട്ടും വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. വിശ്വപൗരന്‍ എന്നുകരുതി എന്തും പറയരുതെന്നാണ് കഴിഞ്ഞദിവസം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. സംഘടനയ്ക്ക് ഉളളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയണമെന്നും കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. അതിനിടെ തരൂരിനെ പിന്തുണച്ച് പി ടി തോമസും കെ എസ് ശബരീനാഥനും രംഗത്തുവരികയും ചെയ്തു. തരൂര്‍ തിരുത്തിയത് അറിയാതെയാണ് വിഷയത്തില്‍ കൊടിക്കുന്നില്‍ പ്രതികരിച്ചതെന്നാണ് ചില നേതാക്കള്‍ പറയുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.