കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഴ്ചതോറുമുളള സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 5, 8, 16, 17,23, 24, 31 തീയ്യതികളിലാണ് വിമാനത്താവളം അടച്ചിടുന്നത്. ഈ ദിവസങ്ങളിലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്കഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഫ്‌ളൈറ്റ് ഷെഡ്യൂളിലെ മാറ്റങ്ങള്‍ അറിയാന്‍ യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഓഗസ്റ്റ് 31 വരെ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിനം പ്രതിയുളള കോവിഡ് കേസുകളുടെ വര്‍ധനവിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് വേണ്ടിയാണ് ആഴ്ചതോറും ലോക്ക്ഡൗണ്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്ത് സമൂഹ വ്യാപനം സ്ഥീരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ലോക്ക്ഡൗണ്‍ സമയത്ത് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,490 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 2,294 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് രോഗികളുടെ എണ്ണം 65,258 ആയി ഉയര്‍ന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.