Kerala

തെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി ഒത്തുകളി: കോടിയേരി

 

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ അഴിമതികേസില്‍പെട്ടതോടെയാണ് അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം യുഡിഎഫ് വിഴുങ്ങിയതെന്ന് കോടിയേരി. മതനിരപക്ഷതയുടെ മുദ്രാവാക്യം പോലും മുന്നോട്ട് വെക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ബിജെപിക്കെതിരെ ഒരു സ്ഥലത്തും കോണ്‍ഗ്രസ് ശബ്ദിക്കുന്നില്ല. നാലായിരത്തോളം സീറ്റുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. രണ്ടായിരത്തോളം സീറ്റുകളില്‍ യുഡിഎഫിനും സ്ഥാനാര്‍ഥികളില്ല. പരസ്പരം ഒത്തുകളിക്കുകയാണ് ഇത്തരം സീറ്റുകളില്‍. അവിശുദ്ധമായ ഇത്തരം രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പൊതുവികാരം തെരഞ്ഞെടുപ്പില്‍ എല്ലാസ്ഥലത്തും ഉയരുകയാണ്.

എല്‍ഡിഎഫിനെതിരെ സമാനതയില്ലാത്ത പ്രചാരണമാണ് രാഷ്ട്രീയ ശത്രുക്കള്‍ അഴിച്ചുവിട്ടത്. ബിജെപിയുടെ നേതൃത്വത്തില്‍ ഒരുഭാഗത്തും കോണ്‍ഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് മറുഭാഗത്തും ഇടതുപക്ഷവിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത്. സര്‍ക്കാറിനും എല്‍ഡിഎഫിനുമെതിരെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പിലില്ലെന്ന് പ്രതിപക്ഷത്തിനും ബോധ്യമുണ്ട്.

“കനത്ത പരാജയം ഉറപ്പായപ്പോള്‍ യുഡിഎഫും ബിജെപിയും രാഷ്ട്രീയപ്രചാരണത്തിനല്ല പ്രമുഖ്യം നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ടിനേതാക്കള്‍ക്കുമെതിരെയും വ്യക്തിഹത്യനടത്തുന്ന പ്രചാരവേലയാണ് നടത്തുന്നത്. ജനങ്ങള്‍ക്ക് മുമ്പില്‍ എല്‍ഡിഎഫിന്റെ പ്രതിഛായ തകര്‍ക്കാനാണ് ശ്രമം. ഇതൊന്നും നാട്ടില്‍ വിലപ്പോവില്ല.”-കോടിയേരി പറഞ്ഞു.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.