Kerala

വിമാനത്താവള കൈമാറ്റം വൻ കുംഭകോണമെന്ന് കോടിയേരി

 

തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം അദാനിക്ക് അമ്പത് വർഷത്തേക്ക്‌ വിട്ടുനൽകിയ കേന്ദ്രസർക്കാർ തീരുമാനം വൻ കുംഭകോണമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. അത് കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ജനകീയ ബദലുകൾക്കെതിരെ കോർപ്പറേറ്റിസം അടിച്ചേൽപ്പിക്കുമെന്ന കേന്ദ്ര നിലപാടാണ് ഇവിടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

സംസ്ഥാന നിയമസഭ ഏകകണ്‌ഠമായി സ്വകാര്യവൽക്കരണത്തെ എതിർത്തിട്ടും മുഖ്യമന്ത്രിയുൾപ്പെടെ നിരവധി പേർ സ്വകാര്യവൽക്കരണം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാനമന്ത്രിയെയും നേരിട്ട്‌ കണ്ടിട്ടും കേരളത്തിൻ്റെ വികാരം മനസിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. കോടതിയിൽ ഇത് സംബന്ധിച്ചുള്ള കേസ്‌ നിലനിൽ‌ക്കുമ്പോഴാണ്‌ കേന്ദ്ര സർക്കാർ ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനപ്രവർത്തനങ്ങളും സംസ്ഥാനത്തെ ഏൽപ്പിക്കണമെന്ന അഭ്യർത്ഥനയെ മാനിക്കാതെ ലേലനടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയപ്പോൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച്‌ സംസ്ഥാനം മത്സരാധിഷ്ഠിത ലേലത്തിൽ വരെ പങ്കെടുത്തു. പക്ഷെ, കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്പനിക്ക് ബിഡ്‌ ലഭിച്ചില്ല.

ഒരു യാത്രക്കാരന്‌ 168 രൂപ എന്ന നിലയിലാണ്‌ അദാനി ഗ്രൂപ്പ്‌ ക്വാട്ട്‌ ചെയ്‌തതെങ്കിൽ കെഎസ്‌ഐഡിസിയുടെ നേതൃത്വത്തിലുള്ള കമ്പനി 135 രൂപയാണ്‌ ക്വാട്ട്‌ ചെയ്‌ത്‌. ഒരു വിമാനത്താവളംപോലും നടത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പിനുവേണ്ടി ലേലമാനദണ്ഡങ്ങളിൽ വെള്ളം ചേർക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത് ഈ നാട് മനസിലാക്കിയതാണ്. അതിനൊക്കെ പിറകിൽ വലിയ സാമ്പത്തിക ഇടപെടലുകളാണുള്ളത്.

കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും. ഈ വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ശശി തരൂരിനെ പോലുള്ളവർ സ്വകാര്യവൽക്കരണത്തെ സ്വാഗതം ചെയ്യുകയാണ്. കോൺഗ്രസിൽ ഏകാഭിപ്രായം ഉണ്ടാക്കാതെ, ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടിയാവരുത് ഇത്തരം വിഷയങ്ങളിലെ നിലപാടുകൾ. കോൺഗ്രസ് തുടങ്ങിവെച്ച സ്വകാര്യവൽക്കരണ പ്രക്രിയയാണ് ബി ജെ പി ശക്തമായി ഇപ്പോൾ തുടരുന്നത്.

ജനങ്ങൾക്ക് വേണ്ടി, കേരളത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കാനുള്ള ബാധ്യത ഇടതുപക്ഷം നിർവഹിക്കുക തന്നെ ചെയ്യും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.