Breaking News

റിയാസും സ്വരാജും ബിജുവും സെക്രട്ടറിയേറ്റില്‍, പി ജയരാജന്‍ പുറത്ത്

പതിനേഴ് അംഗ സെക്രട്ടറിയേറ്റില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍. പി രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി

കൊച്ചി : മൂന്നാം വട്ടവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദം കോടിയേരി ബാലകൃഷ്ണന്. കോടിയേരി ഉള്‍പ്പെടുന്ന പതിനേഴ അംഗ സെക്രട്ടറിയേറ്റിനെയും സംസ്ഥാന സമിതി തിരഞ്ഞെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, ഇപി ജയരാജന്‍, എ കെ ബാലന്‍, പികെ ശ്രീമതി, ടിപി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ് ആനാവൂര്‍ നാഗപ്പന്‍, പി കെ ബിജു പുത്തലത്ത് ദിനേശന്‍, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, എം സ്വരാജ്, സജി ചെറിയാന്‍ എന്നിവരാണുള്ളത്.

പതിനേഴംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തപ്പോള്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. കഴിഞ്ഞ വര്‍ഷംസംസ്ഥാന സമിതിയിലെത്തിയ മുഹമദ് റിയാസ് ഒരു വര്‍ഷം കൊണ്ട് സെക്രട്ടറിയേറ്റിലെത്തി.

പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ റിയാസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ മികച്ച സംഘടനാ വൈഭവും ഉള്ളയാളെന്ന നിലയിലുമാണ് റിയാസിന് സെക്രട്ടറിയേറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.