Kerala

യുവതിയെ അധിക്ഷേപിച്ച സംഭവം; അടിയന്തര നടപടി സ്വീകരിച്ച പോലീസ് സംഘത്തിന് അനുമോദനം

 

എറണാകുളം നഗരത്തില്‍ അര്‍ദ്ധരാത്രി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഒരാള്‍ അധിക്ഷേപിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അനുമോദനം. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിജയശങ്കര്‍, എസ്.ഐമാരായ കെ.എക്‌സ്.തോമസ്, എം.ആര്‍.സരള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എല്‍.അനീഷ്, പി.ജി.ശ്രീകാന്ത്, വി.എസ്.ശിഹാബുദ്ദീന്‍, വി.സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡി.രഞ്ജിത്ത് കുമാര്‍, പി.എ.ഇഗ്‌നേഷ്യസ് എന്നിവര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവി ഉത്തരവായത്.

നവംബര്‍ 15ന് രാത്രി 11.30 ന് ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങവേയാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരന്‍ ഹൈക്കോടതി ജംഗ്ഷന് സമീപം വച്ച് സ്ത്രീയെ ആക്രമിക്കുകയും അപമാനിക്കുകയുമാണ് ഉണ്ടായത്. ഉടന്‍ പോലീസിനെ ഫോണില്‍ ബന്ധപ്പെട്ട അവരെ വനിതാ പോലീസ് അടക്കം എത്തി എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൊഴി നല്‍കുകയും അടുത്തദിവസം രാവിലെ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

വിശദമായ അന്വേഷണത്തിനൊടുവില്‍ ഡിസംബര്‍ ഒന്നിന് പോലീസ് പ്രതിയെ പിടികൂടുകയും പരാതിക്കാരിയെ വിളിച്ചുവരുത്തി ആളെ തിരിച്ചറിയുകയും ചെയ്തു. നിരവധി ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് പ്രതി.

താന്‍ നേരിട്ട ദുരനുഭവവും അര്‍ദ്ധരാത്രിയില്‍ വളരെ പെട്ടെന്ന് പോലീസ് സഹായം ലഭിച്ചതും വൈകാതെ തന്നെ പ്രതിയെ പിടികൂടിയതും ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന പോലീസ് മേധാവിയെ ഇ-മെയില്‍ മുഖേന അഭിനന്ദനം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുകയും പ്രതികളെ പിടികൂടുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രഖ്യാപിച്ചത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

15 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.