കൊച്ചി: കൊച്ചി മെട്രോ ട്രെയിനില്‍ യാത്രാ നിരക്ക് കുറച്ചു. കൂടിയ നിരക്ക് 60 രൂപയായിരുന്നത് കുറച്ച് 50 രൂപയാക്കി. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും. തിങ്കളാഴ്ച്ച സര്‍വീസുകള്‍ പുനരാരംഭിക്കെയാണ് മെട്രോ നിരക്കില്‍ മാറ്റംവരുത്തിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. സാമൂഹിക അകലം പാലിക്കുന്ന തരത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ട്രെയിനിന്റെ വാതില്‍ സ്റ്റേഷനുകളില്‍ 20 സെക്കന്‍ഡ് തുറന്നിടും. ട്രെയിനിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകള്‍ക്കു തിരക്കുണ്ടാക്കാതെ കയറാനും ഇറങ്ങാനും വേണ്ടിയാണിത്. കൂടാതെ തൈക്കൂടം, ആലുവ സ്റ്റേഷനുകളില്‍ ഓരോ യാത്രയ്ക്ക് ശേഷവും ട്രെയിനിന്റെ എല്ലാ വാതിലുകളും 5 മിനിറ്റ് തുറന്നിടും.
സര്‍വീസ് ആരംഭിക്കുന്ന ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ (7, 8) മെട്രോയ്ക്ക് ഉച്ചയ്ക്ക് അവധിയായിരിക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് വരെയാവും സര്‍വീസ്. കൂടാതെ ഇതേ ദിവസങ്ങള്‍ രാത്രി എട്ടിന് സര്‍വീസ് അവസാനിക്കുകയും ചെയ്യും.യാത്രക്കാരുടെ തിരക്ക് അനുസരിച്ചായിരിക്കും പഴയ രീതിയില്‍ സര്‍വീസ് നടത്തണമോ എന്ന് തീരുമാനിക്കുക. 7,8 ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2മുതല്‍ രാത്രി 9 വരെയും 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസുണ്ടാകും. ഉച്ചയ്ക്ക് 12 മുതല്‍ 2വരെയുള്ള സമയത്ത് 20 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വീസ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സര്‍വീസ് രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരിക്കും. അവസാന ട്രെയിന്‍ ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്നു രാത്രി 9നു പുറപ്പെടും. 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്. ഞായറാഴ്ച സര്‍വീസ് രാവിലെ 8 മുതല്‍ മാത്രം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.