കൊച്ചി: നേരത്തേ രഹസ്യമായിരുന്ന യുഡിഎഫ്-ലീഗ്-ബിജെപി-വെല്‍ഫെയര്‍ പാര്‍ടി സഖ്യം കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരസ്യമായി നടപ്പാക്കിയെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്. കെപിസിസി, ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്, ബിജെപി, വെല്‍ഫെയര്‍ പാര്‍ട്ടി, ലീഗ് കൂട്ട് ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ. സുരേന്ദ്രനും ആവര്‍ത്തിച്ച് പ്രസ്താവനാ മത്സരം നടത്തുമ്പോള്‍ കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വെല്‍ഫെയര്‍ പാര്‍ട്ടി, ലീഗ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരസ്യമായി വോട്ട് ചെയ്തു.
യുഡിഎഫ് ഘടകകക്ഷികള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്കും തിരിച്ചും വോട്ട് ചെയ്തു. മുസ്ലിം തീവ്രവാദ രാഷ്ട്രീയപാര്‍ട്ടിക്കും മുസ്ലിംലീഗിനും ബിജെപിയുടെ അഞ്ചു കൗണ്‍സിലര്‍മാരും വോട്ട് ചെയ്ത നടപടിയെക്കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞ ശേഷവും കെപിസിസിയും യുഡിഎഫ് നേതൃത്വവും മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന പ്രസ്താവന മാധ്യമങ്ങളില്‍ വന്ന ദിവസം തന്നെ കോണ്‍ഗ്രസ്, ബിജെപിക്കും വെല്‍ഫെയര്‍ പാര്‍ടിക്കും വോട്ട് ചെയ്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചിരിക്കുകയാണ്. അധികാരത്തിനുവേണ്ടി ഇവര്‍ എന്തും ചെയ്യുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
സ്വന്തം അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയാത്ത അവിശുദ്ധവും ആപല്‍ക്കരവുമായ വര്‍ഗീയ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും ചേര്‍ന്ന ദേശവിരുദ്ധസഖ്യം ഉരുത്തിരിയുമെന്ന പരസ്യപ്രഖ്യാപനമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.