കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി കോഴിക്കോട് കോര്‍പ്പറേഷന്‍. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ് നടപടി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
പ്ലാനിലെ അനുമതിയെക്കാള്‍ വിസ്തീര്‍ണം കൂട്ടി വീട് നിര്‍മ്മിച്ചതായി കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു. 32,00 ചതുരശ്ര അടിക്കാണ് കോര്‍പ്പറേഷനില്‍ നിന്ന് അനുമതി ലഭിച്ചത്. എന്നാല്‍ എംഎല്‍എയുടെ വീട് 5,500 ചതുരശ്ര അടിയിലധികം വിസ്തീര്‍ണം ഉണ്ടെന്നാണ് അളവെടുപ്പില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കെ.എം ഷാജിയുടെ വീട് അധികൃതര്‍ അളന്നത്.
കെ.എം ഷാജിയുടെ വീട് എത്ര വിലതിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍ക്കുന്നിന് സമീപത്തെ വിട് കഴിഞ്ഞ ദിവസം അളന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇഡി ആവശ്യപ്പെട്ടത്.
അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ ഇഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഇത്. മൂന്നാം നിലയിലാണ് അധിക നിര്‍മാണം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു. 2016 ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.