Kerala

ചെമ്പക കിന്‍ഡര്‍ ഗാര്‍ഡന്‍ ഇനി വെഞ്ഞാറമൂടില്‍

 

ചെമ്പക കിന്‍ഡര്‍ ഗാര്‍ഡന്റെ പതിനൊന്നാമത്തെ സ്ഥാപനം വെഞ്ഞാറമൂടില്‍ ആരംഭിക്കുന്നു. ഡിസംബര്‍ 31 ന് നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് മുഖ്യാതിഥിയായെത്തും.

പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രാദായത്തില്‍ തനതായ രീതി ലക്ഷ്യമിട്ട് 1984ല്‍ വെര്‍നോണും ഡാഫ്‌നെ ഗോമസും ചേര്‍ന്നാണ് ചെമ്പക കിന്റര്‍ഗാര്‍ഡന്‍ തുടങ്ങിയത്. തിരുവനന്തപുരത്തെ പത്ത് ശാഖകളും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലാണ്.

പ്രീ-സ്‌കൂളില്‍ തുടങ്ങി ഇപ്പോള്‍ എല്ലാ തലത്തിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും ഉള്‍പ്പെടുത്തി വിപുലീകരിച്ചു. 2019 ല്‍ ഗ്രൂപ്പ് യുഎഇ ആസ്ഥാനമായുള്ള അഥീന എഡ്യൂക്കേഷന്‍ സ്ഥാപനം ഏറ്റെടുത്തു. സമ്മര്‍ദമില്ലാത്ത പഠനരീതിയാണ് ചെമ്പക മുന്നോട്ട് വെക്കുന്നത്.

തലസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന കടുത്ത മത്സരത്തില്‍ കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ L’école ചെമ്പക സൊസൈറ്റി ഫോര്‍ എഡ്യൂക്കെയര്‍ ഒരു പ്രത്യേക ഇടം സ്വന്തമാക്കി. L’école Chempaka ‘Silver Rocks’, L’ècole Chempaka ‘Serene Valley,’ ICSE പാഠ്യപദ്ധതി സ്‌കൂളുകള്‍, കേംബ്രിഡ്ജ് പാത്ത് വേ സ്‌കൂളായ L’ècole Chempaka International, എന്നിവ സൊസൈറ്റി നടത്തുന്ന സ്‌കൂളുകളാണ്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.