ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി ദക്ഷിണ കൊറിയ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) അറിയിച്ചു. നേരത്തെയും കിം കോമയിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
രാഷ്ട്രീയകാര്യ സെക്രട്ടറിയായും സ്റ്റേറ്റ് അഫയേഴ്സ് മോണിറ്ററിംഗ് ഓഫീസ് മേധാവിയായും സേവനമനുഷ്ഠിച്ച ചാങ് സോംഗ്-മിന്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കിമ്മിന്‍റെ ആരോഗ്യത്തെ പറ്റിയുള്ള തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ഭരിക്കാന്‍ കഴിയാത്ത നിലയില്‍ രോഗം മൂലം അവശനാകുകയോ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഒരു ഉത്തരകൊറിയന്‍ നേതാവും തന്റെ അധികാരം മറ്റൊരാള്‍ക്ക് കൈമാറില്ലെന്നും ചാങ് സോംഗ് പറയുന്നു.
എന്നാല് കിം ജോങ് ഉന്നിന്‍റെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതല്‍ അധികാരം സഹോദരിക്ക് കൈമാറിയതെന്നും അഭ്യൂഹമുണ്ട്. ഉത്തര കൊറിയ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സാമ്പത്തികാവസ്ഥ തകര്‍ന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഉത്തര കൊറിയ പ്രതിസന്ധിയിലായത്. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങളും പരാജയപ്പെട്ടു. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും തിരിച്ചടിയായി.
കിം ജോങ് കോമയില്‍ തുടരുകയാണ്. എന്നാല്‍ അദ്ദേഹം ജീവനോടെയുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും ചാങ് സോംഗ് പറയുന്നു. അധികാര പിന്തുടര്‍ച്ചയുമായി ബന്ധപ്പെട്ട ഘടന രൂപികരിക്കപ്പെടാത്തതിനാല്‍ താത്കാലികമായി സഹോദരിയെ മുന്നില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെയ് രണ്ടിന് ഒരു ഫാക്ടറി ഉദ്ഘാടനത്തിനാണ് കിം അവാസമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അടുത്തകാലത്ത് ഉത്തര കൊറിയ പുറത്തുവിട്ട കിമ്മിന്റെ എല്ലാ ചിത്രങ്ങളും വ്യാജമാണെന്ന് ചാങ് പറയുന്നു. അതേസമയം കിം ജോങ് ഉന്‍ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.