തിരുവനന്തപുരം: കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഇ.ഡി മാധ്യമങ്ങള്‍ക്കയച്ച വാട്‌സാപ്പ് സന്ദേശം ഇതിന് തെളിവാണ്. ഗൂഢാലോചനയുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഐസക് പറഞ്ഞു.
മസാല ബോണ്ടില്‍ ഇഡിയുടെ അന്വേഷണം നടക്കുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കേന്ദ്ര ഏജന്‍സിയുടെ നടപടി കേരള നിയമസഭയോടുള്ള അവഹേളനമാണ്. സംസ്ഥാനസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.ഡിയും സി.എ.ജിയും ഗൂഢാലോചന നടത്തുന്നു. ഇവിടത്തെ നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്ന് ഇ.ഡി കരുതേണ്ട. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനാണ് ഇഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല. അതിന് ഇവിടെ കോടതിയുണ്ട്. ഭരണഘടനയുണ്ടാക്കാന്‍ നിയമസഭയുണ്ട്. ആര്‍ബിഐ അനുമതി നല്‍കിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമര്‍ശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി. ഇതിനുള്ള മറുപടി ജനങ്ങള്‍ കൊടുക്കും. കേരളത്തിലെ ഭരണത്തെ സ്തംഭിപ്പിക്കാനുള്ള ശ്രമങ്ങളാണ്. ഇതിനെ നിയമപരമായും നിയമസഭയിലും ജനങ്ങളെ അണിനിരത്തിയും ചെറുക്കും.
ആര്‍ബിഐ നിബന്ധനകള്‍ പാലിച്ചുതന്നെയാണ് മസാലബോണ്ടിലേക്ക് കടന്നത്. ഡെമോക്ലസിന്റെ വാള്‍ പോലെ സിഎജിയും ഇഡിയും നില്‍ക്കുമ്പോള്‍ വായ്പ തരുന്നവരുടെ ഇടയിലും സ്തംഭനം ഉണ്ടാക്കും. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഐസക് പറഞ്ഞു. ബിജെപിയുമായി ഒത്തുകളിച്ച് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് യുഡിഎഫ് പിന്മാറണം. യുഡിഎഫ് അടക്കം ഒരുമിച്ച് നിന്ന് പാസാക്കിയ നിയമത്തെ സംരക്ഷിക്കണം എന്ന് പറയാനുള്ള ആര്‍ജവം പ്രതിപക്ഷ നേതാവില്‍ നിന്ന് ഉണ്ടാകണം. യുഡിഎഫ് സര്‍ക്കാര്‍ എജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞിതനപ്പുറമൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിട്ടില്ല.
വായ്പ എടുക്കാനേ പാടില്ല എന്ന് പറയുന്നത് ശുദ്ധ അസംഭന്ധമാണ്. പൊതുണ്ഡലത്തില്‍ ചര്‍ച്ചചെയ്യണം എന്നതിനാലാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുപറഞ്ഞത്. ഇത് അസാധാരണമായ സാഹചര്യമാണ്. സാധാരണ നടപടി ക്രമങ്ങളിലൂടെ മാത്രം പോയാല്‍ പദ്ധതികളാകെ സ്തംഭിക്കും.
നിഷ്‌കളങ്കമായ റിപ്പോര്‍ട്ടല്ല സിഎജിയുടേതെന്ന് നേരത്തേ പറഞ്ഞതാണ്. സുനില്‍ രാജ് എന്ന എജി ആ പദവിക്ക് ഒട്ടും ചേരാത്ത രീതിയിലാണ് പെരുമാറുന്നത്. കേരളത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമാണ്. കരട് റിപ്പോര്‍ട്ടില്‍ രണ്ട് പാരഗ്രാഫില്‍ മാത്രമാണ് കിഫ്ബിയെക്കുറിച്ച് പരമാര്‍ശം ഉണ്ടായിരുന്നത്. എന്നാല്‍ കരടില്‍ ചര്‍ച്ച ചെയ്യാത്ത ഭരണഘടനാസാധുത സംബന്ധിച്ച നിഗമനങ്ങളായി നാല് പേജാണ് അന്തിമ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത്.
സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ സിഎജി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ അജണ്ടയുണ്ട്. അതിന്മേല്‍ കൊത്തിയിരിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ അവകാശത്തെക്കാള്‍ പ്രധാനമായി ഇന്നത്തെ സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടികിട്ടുമോ എന്ന് നോക്കുകയാണ് അവര്‍. ഇത് കീഴ്വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും പ്രശ്നമല്ല, അട്ടിമറി ശ്രമത്തെ ചെറുക്കുക എന്നതാണ് കടമയെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.