തിരുവനന്തപുരം: കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി കൂടുല്‍ സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി. ഇതിന് വേണ്ടി ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്നും ‘ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് ‘രാവിലെ 5.10 ന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് (6.30 am) ആലപ്പുഴ മെഡിക്കല്‍ കോളേജ് (8.00 am) ലേക് ഷോര്‍ ഹോസ്പ്പിറ്റല്‍ (9.15 am) വഴി അമൃതാ ഹോസ്പ്പിറ്റലില്‍ എത്തിച്ചേരുന്ന വിധത്തില്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇത് തിരിച്ച് 2.40 PM ന് അമൃത ഹോസ്പിറ്റലില്‍ നിന്ന് തിരിച്ച് ലേക് ഷോര്‍ ഹോസ്പിറ്റല്‍, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴി തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ എത്തുന്നു. യാത്രാക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇത് പോലെയുള്ള കൂടുതല്‍ ഹോസ്പിറ്റല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെണെന്ന് സിഎംഡി അറിയിച്ചു. ഇതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ യൂണിറ്റിലും ഇതിനകം നല്‍കിയിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.