Kerala

കേരള സര്‍വകലാശാല കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി; ഉടന്‍ തീരുമാനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 

തിരുവനന്തപുരം: കേരള സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധിയും ആനുകൂല്യങ്ങളും നല്‍കണമെന്ന ആവശ്യത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സിന്റിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ കേരള സര്‍വകലാശാല സിന്റിക്കേറ്റ് കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധിയും പ്രസവാനുകൂല്യങ്ങളും നിഷേധിക്കരുതെന്നും കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.

കേരള സര്‍വകലാശാലക്ക് കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വനിതാ ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രസവാനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും പ്രസവകാലത്തെ അവധി സര്‍വീസായി പരിഗണിക്കാത്തതു കാരണം ശമ്പള വര്‍ദ്ധനവ് ലഭിക്കുന്നില്ലെന്നുമാണ് പരാതി.

മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് 1961 ന്റെ പരിധിയില്‍ കേരളസര്‍വകലാശാല വരില്ലെന്ന കേരള ഹൈക്കോടതി വിധി സര്‍വകലാശാല ചൂണ്ടിക്കാണിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രസവാവധിയും ആനുകൂല്യങ്ങളും നല്‍കാനാവില്ലെന്നും സര്‍വകലാശാല വാദിച്ചു. എന്നാല്‍ കരാര്‍ ജീവനക്കാര്‍ക്ക് മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റ് ബാധകമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റില്‍ സ്ഥിരം, കരാര്‍ ജീവനക്കാര്‍ എന്ന് വേര്‍തിരിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.

2020 ജൂലൈ 3 നാണ് സിന്റിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ അനുകൂല തീരുമാനമെടുക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.