Gulf

കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍, പിപിപി പദ്ധതി നടപ്പാക്കും -മന്ത്രി

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വീക്കിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി

ദുബായ് : കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമദ് റിയാസ് പറഞ്ഞു.

ഇതിനായി പ്രവാസികളില്‍ നിന്നും യുഎഇ കമ്പനികളില്‍ നിന്നും നിക്ഷേപം ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം കേരളത്തിലെ സമസ്ത മേഖലകളിലും കൊണ്ടുവരും. ഇത് പ്രവാസി നിക്ഷേപകര്‍ക്ക് വലിയ സാധ്യതയാണ് തുറക്കുക.

കേരളത്തിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറാന്‍ പ്രവാസികള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

താല്‍പര്യമുള്ള പ്രവാസികള്‍ക്ക് കേരളത്തിന്റെ ടൂറിസം വകുപ്പുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കാം. പ്രവാസി പങ്കാളിത്തത്തിന് പ്രത്യേക താല്‍പര്യമുണ്ട്.

കാരവന്‍ ടൂറിസം, പോലുള്ള പുതിയ സാധ്യതകള്‍ക്ക് പ്രോത്സാഹനം നല്‍കും അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളുടെ വികസനം, സാഹസിക ടൂറിസം, മലബാര്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ എന്നിവയിലെല്ലാം വലിയ നിക്ഷേപ സാധ്യതകള്‍ ഉണ്ട്. ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ യുഎഇയില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടാകും.

ചുവപ്പുനാടയില്‍ കുടുങ്ങാത്ത കാലതാമസം ഇല്ലാത്ത അനുമതികള്‍ ടൂറിസം പദ്ധതികള്‍ക്ക് നല്‍കും സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.